ധാക്ക : ഇന്ത്യയില്‍ വികസിപ്പിക്കുന്ന കൊറോണ വാക്സിന് ജനങ്ങളില്‍ പരീക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന് പരീക്ഷണം ആരംഭിച്ചിരുന്നു. ഇത് പരീക്ഷിക്കുന്നതിനായാണ് ബംഗ്ലാദേശ് താത്പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ഷ്രിംഗ്ലയുടെ സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചത്. നിലവില്‍ രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരാമായി പൂര്‍ത്തിയാക്കിയശേഷം മൂന്നാംഘട്ടത്തിനായുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരെണ്ണത്തിന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ലൈസന്‍സും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കാനിരിക്കുകയാണ്.
കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യ വികസിപ്പിച്ച മൂന്ന് വാക്സിനുകളെക്കുറിച്ചറിഞ്ഞു. വാക്സിന് എല്ലാവര്ക്കും നല്‍കുമെന്ന ഇന്ത്യയുടെ വിശാലമായ താല്‍പ്പര്യത്തെ അഭിനന്ദിക്കുന്നതായും ഇതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കായാണ് ഷ്രിംഗ്ല ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ആദ്യ ദിവസം തന്നെ ഷ്രിംഗ്ലയുടെ കൂടിക്കാഴ്ച നടന്നിരുന്നു. ബംഗ്ലാദേശിലെ കാര്‍ഷിക- വാണിജ്യ- കപ്പല്‍ ഗതാഗത മേഖലയിലടക്കം ഇന്ത്യയുടെ സജീവ പങ്കാളിത്തമാണ് ബംഗ്ലാദേശ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: