ചെറുതോണി: സാമൂഹിക അകലം പാലിക്കാത്ത ജില്ലാ ആസ്ഥാനത്തെ അക്ഷയ സെന്ററുകള്‍ ആശങ്കയുണര്‍ത്തുന്നു. ലൈഫ് പദ്ധതിയിലെ അടക്കം നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആകയാല്‍ കാലാവധി അവസാനിക്കും മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനമുമായി ഒരേ സമയം നിരവധി ആളുകളാണ് എത്തുന്നത്.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ പലയിടത്തും കഴിയുന്നില്ല. ഓരോ അക്ഷയ സെന്ററുകള്‍ക്ക് മുന്നിലും ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന അവസ്ഥയാണ്. ഇവരെ നിയന്ത്രിക്കുന്നതിനും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശമനുസരിച്ച് അകലം പാലിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവരെ നിയന്ത്രിക്കാന്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ക്കും കഴിയുന്നില്ല.
ഒരാഴ്ച മുമ്പ് വരെ ട്രിപ്പിള്‍ ലോക്ക് ഡൗണിലായിരുന്ന ചെറുതോണിയിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നിലെ നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ടം പതിവ് കാഴ്ചയാകുകയാണ്. ബാങ്കും അക്ഷയ സെന്ററിന്റെയും പരിധിയില്‍ ഒരു മാസത്തിനുള്ളില്‍ അന്‍പതിലധികം കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇക്കാര്യത്തില്‍ പോലീസ് അധികൃതരുടെ ശ്രദ്ധവേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: