തൃക്കരിപ്പൂര്‍: സ്ത്രീകളെ കുടുംബത്തിന്റെ സമൂഹത്തിന്റെ അതിലുപരി രാജ്യപുരോഗതിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ നെയ്പുണ്യ പദ്ധതികളുടെ ഭാഗമായി വലിയപറമ്പില്‍ സ്ത്രീ കൂട്ടായ്മയിലൂടെ നടപ്പിലാക്കുന്ന ടെക്സ്റ്റയില്‍ ക്ലാസ്റ്റര്‍ പ്രൊജ്ക്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വലിയപറമ്പ് പഞ്ചായത്തിലെ സ്ത്രീ കൂട്ടായ്മയുടെ പ്രഥമ സംരംഭം സമൃദ്ധി ടെക്സ്റ്റയില്‍ ക്ലസ്റ്ററിന്റെ പ്രൊജക്ട് സൈറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും മുന്നോട്ടുള്ള പ്രവര്‍ത്തന ക്രമീകരണങ്ങളും ചിങ്ങം ഒന്നിന് തുടക്കം കുറിച്ചതായി ഭാരവഹികള്‍ അറിയിച്ചു.
പിലിക്കോട് പഞ്ചായത്തിലെ കണ്ണാടിപ്പാറ എന്ന പ്രദേശത്താണ് ഈ പ്രോജക്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടമാണ് ചിങ്ങം 1 ന് തുടക്കം കുറിച്ചത്. ചടുലമായ പ്രവര്‍ത്തനങ്ങളോടെ ഈ മേഖലകളില്‍ പരിചയ സമ്പന്നരായ വിദഗ്ധരും സാങ്കേതിക മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി ആള്‍ക്കാരുടെ നിര്‍ലോഭമായ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സമൃദ്ധി കൂട്ടായ്മ മുന്നോട്ടുവയ്‌ക്കുന്ന വികസന കാഴ്ചപ്പാട് നാടിനെ റ സര്‍വോന്മുഖ വികസന മുന്നേറ്റം കൊണ്ടുവരാനും സ്ഥായിയായ നന്മകള്‍ ഓരോ കുടുംബത്തിലുമെത്തിക്കുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റെ ടെക്സ്റ്റയില്‍ മന്ത്രാലയങ്ങളുടെ സഹായത്തോടെയാണ് ഈ സ്ത്രീ ശാക്തീകരണ യൂണിറ്റു നിലവില്‍ വരാന്‍ പോകുന്നത്. ഈ യൂണിറ്റില്‍ 2000 മുതല്‍ 2500 പേര്‍ക്ക് സ്ഥിരം ജോലിസാധ്യതയും പതിന്മടങ്ങു പേര്‍ക്ക് പരോക്ഷമായും ജോലി ചെയ്യാന്‍ പറ്റുമെന്നത് നമ്മുടെ നാട്ടിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ പര്യപ്തമാണ്. സമ്പൂര്‍ണ ടെക്സ്റ്റിയില്‍ ക്ലസ്റ്ററില്‍ പഞ്ഞിയില്‍ നിന്നും നൂലും, നൂലില്‍ നിന്നു വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള വിവിധ വര്‍ണ്ണത്തിലുള്ള അതി മനോഹരമായ തുണിത്തരം, പട്ടുകളുടെ ഉത്പാദനം, ലോകനിലവാരത്തിനോട് കിടപിടിക്കുന്ന റെഡിമെയ്ഡ് ഗാര്‌മെന്റ്‌സ്, പ്രിന്റിംഗ് ആന്‍ഡ് കളറിങ് യൂണിറ്റുകള്‍, മോഡലിംഗ് സെക്ഷന്‍സ്, ടെക്സ്റ്റയിലുമായി ബന്ധപ്പെട്ടുള്ള വിവിധ പഠന സ്വകര്യങ്ങള്‍, പരീക്ഷണങ്ങള്‍ പുതിയ പുതിയ സാങ്കേതിക മുന്നേറ്റത്തിനായുള്ള യൂണിറ്റ്, ട്രെയിനിംഗ് സെന്ററുകള്‍, മാര്‍ക്കറ്റിംഗ് യൂണിറ്റുകള്‍ തുടങ്ങിയവ ഈ ക്ലസ്റ്ററിന്റെ ഭാഗമാണ്. ഏറ്റവും ഉയര്‍ന്ന സാങ്കേതിക മികവോടെ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ പ്രഥമ സമ്പൂര്‍ണ ടെക്സ്റ്റിയില്‍ ക്ലസ്റ്റര്‍ ഉല്പാദന പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി 18 മാസമാണ് ആവശ്യമായി വരുന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ടുന്ന അനുമതിക്കായുള്ള പ്രാരംഭ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ഈ പ്രൊജക്റ്റ് പൂര്‍ത്തീകരിക്കാന്‍ 70കോടി രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്.
കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശാനുസരണം നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത സമൃദ്ധി വാര്‍ഡ് അഡ്മിന്‍മാര്‍ പങ്കെടുത്തു. ചടങ്ങില്‍ പാര്‍വതി അധ്യക്ഷയായി. പ്രൊജക്ട് കണ്‍സല്‍ട്ടന്റ് സുമേഷ് സുകുമാരന്‍ പദ്ധതിയെക്കുറിച്ചു വിവരിച്ചു. യോഗത്തില്‍ സുനില്‍ ചാത്തമത്ത്, കെ.വി. ലക്ഷ്മണന്‍, രവി കുളങ്ങര സപ്‌ന എന്നിവര്‍ സംസാരിച്ചു. ഈ സംരംഭത്തില്‍ ജാതി മത രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ ഒന്നും തന്നെയില്ലായെന്നും എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമൃദ്ധയില്‍ നാടിന്റെ മൊത്തത്തിലുള്ള സ്ഥായിയായ വികസന വളര്‍ച്ച മാത്രമാണ് ലക്ഷ്യമിടുതൊന്നും ഇതിന്റെ സക്ഷാത്കാരത്തിനായി എല്ലാ പ്രതിബന്ധങ്ങളെയും നിഴ്ചയദാര്‍ഢ്യത്തോടെ നേരിട്ട് മുന്നോട്ട് പോകാന്‍ ഈ സ്ത്രീ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സമൃദ്ധി കൂട്ടായ്മയിലുടെ പ്രഥമ സമ്പൂര്‍ണ ടെക്സ്റ്റില്‍ ക്ലസ്റ്റര്‍ എന്നൊരു വലിയൊരു സ്ഥാപനം കൊണ്ടുവരാന്‍ വേണ്ടിയാണു പരിശ്രമിക്കുന്നതൊന്നും ഭാരവഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: