ആലപ്പുഴ:പുതിയ വാക്കുകള്‍ ഉദയം ചെയ്യുമ്പോഴാണ് ഭാഷ വളരുന്നത്. വാക്കുകളുടെ ഉദ്പാദകരായി നടിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്കാരിക വകുപ്പും ഇക്കാര്യത്തില്‍ പരാജയമാണെന്ന് ഗാനരചയിതാവും പല്ലന കുമാരനാശാന് സ്മാരക കേന്ദ്രം ചെയര്മാന്യമായ രാജീവ് ആലുങ്കല്‍ പറഞ്ഞു. ഭാരതീയവിചാരകേന്ദ്രം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് മലയാള ഭാഷാ ദിനമാചരിച്ചതിന്റെ ഭാഗമായുള്ള ചര്‍ച്ച സായാഹ്നം വെബിലൂടെ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഹാസ്യമായ പദങ്ങള്‍ നിര്‍മ്മിച്ചാല്‍ ജനങ്ങള്‍ ഏറ്റെടുക്കില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കാലോചിതമായി പരിഷ്കരിക്കണം.
മലയാള പദങ്ങളുടെ സംരക്ഷകരും സൃഷ്ടികര്ത്താക്കളുമായി മലയാള മാധ്യമങ്ങള്‍ മാറണം.വേഗപൂട്ട്, രജസ്വല, തുടങ്ങിയ പദങ്ങള്‍ പൊതുവായി എത്തിച്ചത് മാധ്യമങ്ങളാണ്. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ സ്മരണയുണര്‍ത്തി ഭാഷാ ദിനം ആചരിക്കുന്ന ഭാരതീയവിചാരകേന്ദ്രം ഭാഷയ്ക്കും സംസ്കാരത്തിനും നല്കുന്ന സംഭാവനകള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ: ഡി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: രാജലക്ഷ്മി, സംസ്ഥാന സെക്രട്ടറി ജെ മഹാദേവന്, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ്, ജില്ലാ സെക്രട്ടറി പ്രമോദ് റ്റി. ഗോവിന്ദന്, ലേഖാ ഭാസ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഹേമന്ത് അരവിന്ദ്, അഭിരാമി കണ്ടല്ലൂര്‍, ഗൗരീ കൃഷ്ണ, ലീലാരാമചന്ദ്രന്, കെ.എം. പങ്കജാക്ഷന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ആദി കാവ്യമായ രാമചരിതം മുതല്‍ ആധുനിക കവിത വരെ കോര്‍ത്തിണക്കി ജി. കെ മാങ്കുളം നയിച്ച മലയാള മാധുരി പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: