തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന് സോഷ്യല്‍ മീഡിയ. നാഥനില്ലാതെ കിടന്ന തിരുവനന്തപുരം വിമാനത്താവളം. 35വര്‍ഷങ്ങളായി യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇല്ലാത്ത ഡൊമെസ്റ്റിക് എയര്‍പോര്‍ട്ട്. നന്നാക്കാന്‍ ഉണ്ടെങ്കിലും ഒരിക്കലും നന്നാക്കാത്ത അന്താരാഷ്ട്ര ടെര്‍മിനല്‍ ഇതാണ് തിരുവനന്തപുരത്തെ അവസ്ഥയെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ഫേസ്ബുക്ക് കൂട്ടായ്മ ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 1550 ല്‍ അധികം സര്‍വീസ് ഇവിടെ നിന്നും റദ്ദാക്കി. ആരും ചോദിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. പൊതുസ്വകാര്യ മേഖലയില്‍ കൊച്ചിയും, കണ്ണൂരും പോലെ തിരുവനന്തപുരം വിമാനത്താവളവും വികസിക്കണം. സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ പൂര്‍ണമാക്കി ഒരു സംസ്ഥാന തലസ്ഥാനത്തിന് അര്‍ഹമായ വികസനം ഈ എയര്‍പോര്‍ട്ടില്‍ യാഥാര്‍ഥ്യം ആക്കണം. ഒരുപാട് നന്ദി ഈ സന്ദര്‍ഭത്തില്‍ കേന്ദ്ര വ്യോമയാന വകുപ്പിന് നല്‍കുന്നുവെന്ന് ഫേസ്ബുക്ക് കൂട്ടായ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: