മുംബൈ: കള്ളപ്പണം വെളിപ്പിച്ചുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ തബ്ലീഗ് ജമാഅത്ത് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയിഡ്. രാജ്യത്തെ നാലു സ്ഥലങ്ങളിലെ 19 കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. ന്യൂദല്‍ഹിയിലെ ഏഴ് കേന്ദ്രങ്ങളിലും മുംബൈ നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളിലും ഹൈദരാബാദിലെ നാലു കേന്ദ്രത്തിലും കേരളത്തിലെ മൂന്നു സ്ഥലങ്ങളിലുമാണ് ഇഡി റെയിഡ് നടത്തുന്നത്.
മത പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടിയാണ് പരിശോധന. ഇന്ത്യയിലേക്ക് വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഫണ്ടിന്റെ മറവില്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലും ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ സമ്മേളനം നടത്തിയതിന് തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന മുഹമ്മദ് സാദ് അടക്കം ആറ് പേര്‍ക്കെതിരെ ഡല്‍ഹി പോലിസ് കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഘടനയിലേക്ക് വരുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.
മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ജനങ്ങളുടെ ജീവിതത്തിന് ഹാനീകരമായ പകര്‍ച്ചവ്യാധി വ്യാപിപ്പിക്കുന്നതിന് കാരണമായെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത 536 വിദേശികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. വിസാ ചട്ട ലംഘനം, പകര്‍ച്ച വ്യാധി നിരോധന നിയമ ലംഘനം, നിരോധനാജ്ഞ ലംഘിക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിരുന്നത്. ഇവരെയും പോലീസ് ചോദ്യം ചെയിതിരുന്നു. ഇവരാണ് കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: