തൃശൂര്‍: മണ്ണുത്തി ഒല്ലൂക്കരയില്‍ വീണ്ടും ലഹരി വേട്ട. വില്‍പ്പനക്കായി എത്തിച്ച 1.080 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാളത്തോട് കുണ്ടില്‍ വീട്ടില്‍ സജിത്ത് (28) ആണ് അറസ്റ്റിലായത്.
തൃശൂര്‍ അസി.എക്സെസ് കമ്മീഷണര്‍ വി.എ. സലിമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസിന്റെ നേതൃത്വത്തില്‍ തൃശൂര്‍, ഒല്ലൂക്കര,കാളത്തോട് മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സജിത്തിന്റെ ഉടമസ്ഥതയില്‍ നടത്തുന്ന പച്ചക്കറി കടയ്ക്കുള്ളിലായിരുന്നു ആവശ്യക്കാര്‍ക്ക് കഞ്ചാവ് വിറ്റിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം വാറ്റ് ചാരായവും കഞ്ചാവും മേഖലയില്‍ നിന്നു പിടികൂടിയിരുന്നു.
കഞ്ചാവ് പിടികൂടിയ സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എസ് സുരേഷ്, സി.എ. സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ശിവന്, രാജേഷ്, സിഇഒ അനീഷ,് ഡ്രൈവര്‍ റഫീഖ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊറോണ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: