തൃശൂര്‍ : കോര്പ്പറേഷന് എല്‍ഡിഎഫ് ഭരണ സമിതിയെ വിവാദത്തിലാക്കിയ ഹൈമാസ്റ്റ്, ചെറുകിട ജല വൈദ്യുത പദ്ധതികള്‍ എന്നിവ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തില്ല. അജണ്ടയിലുണ്ടായിരുന്ന രണ്ടു വിഷയങ്ങളും പരിഗണനയ്ക്കായി എത്തിയപ്പോള്‍ മാറ്റി വെക്കുന്നതായി അറിയിച്ച് മേയര്‍ യോഗം പിരിച്ചു വിട്ടു. പൊതുമേഖലയെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാ
പിക്കാന് കരാര്‍ തല്‍കാനുള്ള ടെന്‍ഡര്‍ പരിഗണിക്കാനാണ് വിഷയം അജണ്ടയില്‍ ചേര്‍ത്തിരുന്നത്. പൊതുമേഖലയെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കുന്നതിന് പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
കോര്പ്പറേഷന് ഇലക്ട്രിസിറ്റി വിഭാഗം ഏറ്റെടുത്തു നടത്താന്‍ ഉദ്ദേശിക്കുന്ന കണ്ണന്‍കുഴി, ആവേര്‍കുട്ടി, കാഞ്ഞിരക്കൊല്ലി, ഇട്ട്യാനി തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ അജണ്ടയും കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ചു. ചെറുകിട ജലവൈദ്യുതി പദ്ധതികളുമായി മുന്നോട്ട് പോകുന്നത് കോര്പ്പറേഷന് വന്‍ ബാധ്യതയാവുമെന്നും 2014ലെ എക്സ്പെര്‍ട്ട് കമ്മിറ്റി വേണ്ടെന്നു വച്ചതാണ് ജലവൈദ്യുത നിലയങ്ങളെന്നും പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് പദ്ധതിക്കായി 3 കോടി രൂപ സര്‍ക്കാരിലേക്ക് കോര്പ്പറേഷന് കെട്ടിവച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. പ്രായോഗികമല്ലാത്ത പദ്ധതിയില്‍ നിന്ന് കോര്പ്പറേഷന് പിന്മാറണമെന്നും സര്‍ക്കാരിലേക്ക് അടച്ച പണം തിരിച്ചു പിടിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നഗരത്തിലെ ഓട്ടോസ്റ്റാന്റും ഓട്ടോ പെര്‍മിറ്റും പുന:ക്രമീകരിക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. സോണല്‍ അടിസ്ഥാനത്തില്‍ പേട്ടകള്‍ നിശ്ചയിക്കുന്നതിന് പൊതുജനങ്ങള്‍, വ്യാപാരികള്‍, പോലീസ് തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതി
നും കൗണ്‍സില്‍ അംഗീകാരം നല്കി. നെടുപു ഴ-എല്‍ത്തുരുത്ത് പ്രദേശങ്ങള്‍ ബന്ധിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായി കാര്യാട്ടുകര തുരുത്തില് നിന്നു നെടുപുഴ വരെ നിലവിലുളള ബണ്ട് റോഡ് ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ട് ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാമവര്‍മപുരം ഗവ.സ്കൂളില്‍ ബഡ്സ് സ്കൂള്‍ നിര്‍മ്മിക്കുന്നതിനും ശക്തന് നഗറിലെ ശക്തന് പ്രതിമ റൗണ്ട് എബൗട്ടും അശ്വനി ജങ്ഷന് റൗണ്ട് എബൗട്ടും ടൈല്‍ വിരിക്കുന്നതിനും കൗണ്‍സിലില്‍ തീരുമാനമായി. വടക്കേച്ചിറ ബസ്സ്സ്റ്റാന്റിന്റേയും അനുബന്ധിച്ചുളള കോപ്ലക്സിന്റെയും നട ത്തിപ്പിനുളള ബൈലോ കൗണ്‍സില്‍ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: