ഇടുക്കി: ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 59 പേര്‍ക്ക് ഇന്നലെ രോഗമുക്തിയുണ്ട്.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1306 ആയി ഉയര്‍ന്നു. 1051 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ മൂന്ന് പേര്‍ മരിച്ചു. 252 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 31010 സ്രവ സാമ്പിളുകള്‍ ഇതുവരെ ശേഖരിച്ചപ്പോള്‍ ഇന്നലെ 622 പേരുടെ ഫലം ലഭിച്ചു. 1249 പേരുടെ സ്രവ സാമ്പിള്‍ ഇന്നലെ എടുത്തപ്പോള്‍ ഇനി 669 പേരുടെ ഫലം കൂടി കിട്ടാനുണ്ട്.
ഉറവിടം വ്യക്തമല്ല
1. തൊാടുപുഴ മണക്കാട് സ്വദേശി(70). 2. താടുപുഴ ഇടവെട്ടി സ്വദേശിനി(48)
സമ്പര്‍ക്കം
3. കാമാക്ഷി പ്രകാശ് സ്വദേശി(25), 4. ഉപ്പുതറ പശുപ്പാറ സ്വദേശിനി(41)
ആഭ്യന്തര യാത്ര
5. ഒമ്പത് മാസം പ്രായമായ കരുണാപുരം സ്വദേശിനിയായ പെണ്‍കുട്ടി.
കണ്ടെയ്‌മെന്റ് മേഖല
പീരുമേട് പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ കരോട്ടുമുറി, കരടിക്കുഴ, മണിക്കല്‍ മൊട്ട എന്നീ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്‌മെന്റ് മേഖല.
കുമളി ഗ്രാമപഞ്ചായത്തിലെ 5, 10, വാര്‍ഡുകള്‍ പൂര്‍ണ്ണമായും 14-ാം വാര്‍ഡിലെ ഒന്നാം മൈല്‍ ജങ്ഷന് 250 മീറ്റര്‍ ചുറ്റളവ് മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 2-ാം വാര്‍ഡിലെ ഡൈമുക്ക് പോസ്റ്റ് ഓഫീസ് മുതല്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് വരെയുള്ള ഭാഗം മൈക്രോ കണ്ടെയ്‌മെന്റ് മേഖല. ആലക്കോട് പഞ്ചായത്തിലെ 2-ാം വാര്‍ഡിലെ ചിലവ്-പട്ടോലിമല റോഡിന് ഇരുവശവും ഉള്ള ഭാഗം മൈക്രോ കണ്ടെയ്‌മെന്റ് മേഖല.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 8-ാം വാര്‍ഡിലെ കല്ലുകുന്ന് ടോപ്പ് ഭാഗം മൈക്രോ കണ്ടെയ്‌മെന്റ് മേഖല. 13-ാം വാര്‍ഡിലെ സാഗന കോളനി ഭാഗം മൈക്രോ കണ്ടെയ്‌മെന്റ് മേഖല. 17, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷന്‍ മുസ്ലീ പള്ളി മുതല്‍ ഇടുക്കി കവല വരെയും, സംഗീത ജങ്ഷന്‍ മുതല്‍ വെയര്‍ ഹൗസ് റോഡിലൂടെ ഇടുക്കി കവല ബൈപ്പാസ് റോഡ് വരെയും, ഈ ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അസോസിയേറ്റഡ് ഓട്ടോമൊബൈല്‍സിനോട് ചേര്‍ന്ന് വലത്തേക്കുള്ള റോഡിലൂടെ ചേന്നാട്ടുമറ്റം ജങ്ഷനില്‍ എത്തുന്നത് വരെയുള്ള വഴികള്‍ക്കുള്ളിലെ ഭാഗം വരെ മൈക്രോ കണ്ടെയ്‌മെന്റ് മേഖല എന്നിവയെയാണ് കണ്ടെയ്‌മെന്റ് സോണാക്കി കളക്ടര്‍ വിജ്ഞാപനമിറക്കി.
സോണില്‍ നിന്ന് നീക്കി
ആലക്കോട് പഞ്ചായത്തിലെ 1-ാം വാര്‍ഡ് പൂര്‍ണ്ണമായും 2-ാം വാര്‍ഡിലെ ചിലവ്-പട്ടോലിമല റോഡിന് ഇരുവശവുമുള്ള ഭാഗം ഒഴികെയുള്ള ഭാഗം, 3-ാം വാര്‍ഡിലെ ഉപ്പുകുളം തൈക്കാവ് മുതല്‍ ചിലവ് ഭാഗം വരെയുള്ള ഭാഗം എന്നിവയെ ഒഴുവാക്കി. ദേവികുളം പഞ്ചായത്തിലെ 15-ാം വാര്‍ഡ്, ഉപ്പുതറ പഞ്ചായത്തിലെ 16-ാം വാര്‍ഡ്, കുമളി പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഒന്നാം മൈല്‍ ജങ്ഷന് 250 മീറ്റര്‍ ഒഴികെയുള്ള ഭാഗത്തെ ഒഴുവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: