കട്ടപ്പന: വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. ശ്രീജക്ക് നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് പൊട്ടനാനിക്കല്‍ അനിലിനെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തും ശരീരഭാഗങ്ങളിലും ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.
പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് ഉച്ചക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് സംഭവം. മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി. ഇരുവരും തമ്മിലുള്ള കുടുംബം കലഹത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം എന്നാണ് വിവരം. പൊള്ളലേറ്റ ശ്രീജയെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജുവും സംഘവുമാണ് ആശുപത്രിയില്‍ എത്തിച്ചത്. അനിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: