കണ്ണൂര്‍: ജില്ലയില്‍ 123 പേര്‍ക്ക് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചു. 110 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര് വിദേശത്തു നിന്നും ഒന്‍പതു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2231 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 58 പേരടക്കം 1592 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര് ഉള്‍പ്പെടെ 22 പേര് മരണപ്പെട്ടു. ബാക്കി 617 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
110 പേര്‍ക്ക് സമ്പര്ക്കംത്തിലൂടെ അഴീക്കോട് 9, കല്ല്യാശ്ശേരി – അഞ്ചാംപീടിക-3, കണ്ണൂര്‍- മുഴത്തടം- 2, പാട്യം-6, പട്ടുവം-1, പരിയാരം- 9, കുപ്പം-1, ചിറക്കല്‍- 3, മാങ്ങാട്ടിടം 13 ,കൊളച്ചേരി, ചനയന്നൂര് 2, കുററ്യാട്ടൂര്- 2, കതിരൂര്‍-1, എട്ടിക്കുളം-10, ആന്തൂര്‍-6, , തളിപ്പറമ്പ 10, മാങ്ങാട്ടിടം-13, കാങ്കോല്‍ ആലപ്പടമ്പ-2 , കുന്നോത്തുപറമ്പകണ്ണൂര് സിറ്റി, വേങ്ങാട്,വളപട്ടണം കളരിവാതുക്കല്‍, ആലക്കോട് ,ആലക്കോട് -1, പാപ്പിനിശ്ശേരി- 1, മയ്യില്‍-1, ഇരിട്ടി താന്തോട്, ഏഴോം കൊട്ടില- 1, കൊടിയേരി-1, എരഞ്ഞോളി- 2, ന്യുമാഹി- 2, പാനൂര്‍ – 2, എരഞ്ഞോളി – 3, മൊറാഴ – 2, പാപ്പിനിശ്ശേരി -4, കൂടാളി (ഇപ്പോള്‍ തിരുവനന്തപുരം) -1, എട്ടിക്കുളം -1, പയ്യന്നൂര്‍ കണ്ടോത്ത്-1, കോട്ടയം മലബാര്‍ – 2, പുഷ്പഗിരി – 1, പരിയാരം – 1,പിണറായി – 1, പായം, ആയിക്കര ,അഴീക്കോട് 2, പട്ടുവം , കാര്യമ്പലം – 40കാരി കീഴല്ലൂര്‍ -, ചെറുതാഴം , വെള്ളൂര്‍,
ആരോഗ്യപ്രവര്‍ത്തക- 1 പരിയാരം ഗവ മെഡിക്കല്‍ കോളേജ് നഴ്സിങ്ങ് അസിസ്റ്റന്റ് -35കാരി. വിദേശം- മൊകേരി ,ഏഴിലോട് ,പാനൂര്‍ . ഇതര സംസ്ഥാനം- 9 , പിണറായി, പാനൂര്‍, ചെമ്പിലോട,എരുവേശ്ശരി ,ന്യു മാഹി, -,തില്ലങ്കേരി, തലശ്ശേരി-, മേലെ ചൊവ്വ 2. എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9171 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 139 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 178 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 15 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 195 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും വീടുകളില്‍ 8588 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 48294 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 47515 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. അതോസമയം കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് ചികിത്സയിലായിരുന്ന 58 പേര് കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.
18 പേര് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 15 പേര് സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും 11 പേര് പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന 10 ഉം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നും മലപ്പുറം സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1592 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: