കൊച്ചി : കോടികളുടെ ഗവണ്മെന്റ് കരാര്‍ തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍കിടെക്ട് ജി. ജയശങ്കര്‍ പ്രതിസന്ധിയിലായതില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ജോയി മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയനെതിരെ ഇത്തരത്തില്‍ പരസ്യമായി പ്രസ്താവന നടത്തിയിരിക്കുന്നത്.
മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയ ആളാണ് ജയശങ്കര്‍. മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവര്‍ക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.
യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കാരാര്‍ നേടിക്കൊടുത്ത് കോടികള്‍ കമ്മിഷന് പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തത് കൊണ്ടായിരിക്കും ശങ്കര്‍ പണി പൂര്‍ത്തിയാക്കി നല്കിയ കെട്ടിടങ്ങളുടെ കോടിക്കണക്കിനുള്ള കുടിശ്ശിക ഇപ്പോഴും നല്‍കാത്തത്. അധികാരത്തിലേറിയപ്പോള്‍ ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് എന്നൊക്കെ വലിയ ഡയലോഗ് കാച്ചിയ മുഖ്യമന്ത്രി പിണറായി വിജയന് വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ.
പക്ഷെ ഓരോ ഫയലിന്റെ പുറകിലും ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളുമെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: