തൃശൂര്‍: ജില്ലയില്‍ 156 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്. സമ്പര്‍ക്കരോഗബാധയാണ് ഇതിലേറെയുമെന്നത് ആശങ്കവര്‍ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 150 പേരും സമ്പര്‍ക്കം വഴി രോഗം പോസിറ്റീവ് ആയവരാണ്. 42 പേര് രോഗമുക്തരായി.
രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 597 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 1930 പേര്. അമല ക്ലസ്റ്ററില്‍ നിന്ന് 13 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 37 പേര് രോഗബാധിതരായി. ചാലക്കുടി ക്ലസ്റ്റര്‍ 31, നടവരമ്പ് ക്ലസ്റ്റര്‍ 9, മങ്കര ക്ലസ്റ്റര്‍ 7, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 3, മിണാലൂര്‍ ക്ലസ്റ്റര്‍ 2, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്ത്തകന് 1, മറ്റ് സമ്പര്‍ക്കം 51, രോഗ ഉറവിടമറിയാത്തവര്‍ 9, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 6 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
ചികിത്സയില്‍ കഴിയുന്നവര്‍:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് – 63, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 14, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-15, ജി.എച്ച് ത്യശ്ശൂര്-07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 24, കില ബ്ലോക്ക് 1 ത്യശ്ശൂര്-53, കില ബ്ലോക്ക് 2 ത്യശ്ശൂര്- 52, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-73, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര് – 10, ചാവക്കാട് താലൂക്ക് ആശുപത്രി -6, ചാലക്കുടി താലൂക്ക് ആശുപത്രി -8, സി.എഫ്.എല്‍.ടി.സി കൊരട്ടി – 35, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച്. ഇരിങ്ങാലക്കുട – 13, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ്, തൃശൂര്‍ – 2 , അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് – 56, ഹോം ഐസോലേഷന് – 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9135 പേരില്‍ 8512 പേര് വീടുകളിലും 623 പേര് ആശുപത്രികളിലുമാണ.് രോഗം സംശയിച്ച് 148 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 477 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1372 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: