തൃശൂര്‍: കാര്‍ഷിക സംസ്കാരത്തെ ഓര്‍മ്മപ്പെടുത്തി ജില്ലയിലുടനീളം കര്‍ഷകദിനാചരണം. കര്‍ഷകവന്ദന ദിനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അനീഷ് മാസ്റ്ററുടെ സഹോദരനും മികച്ച കര്‍ഷകനുമായ കെ.ആര്. അജിത്കുമാറിനെ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി തുടങ്ങിയവര്‍ സന്നിഹിതരായി.
കൊടകര: കര്‍ഷക മോര്‍ച്ച കൊടകര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകര ആദരിച്ചു. സുകുമാരന്‍ കാടുവെട്ടി, ശശി കിഴക്കേ തയ്യില്‍, വിശ്വംഭരന് പയ്യപ്പിള്ളി, നാരായണന്‍കുട്ടി വെള്ളരിക്ക, ദീപു വൈലിക്കട, മോഹനന് കരിംപറമ്പില്‍ എന്നിവരെയാണ് ആദരിച്ചത്. കര്‍ഷക മോര്‍ച്ച പ്രസിഡന്റ് ഗോപി കരിം പറമ്പില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുരേഷ് പെരുമ്പിള്ളി, ജില്ലാകമ്മിറ്റിയംഗം വി.കെ. മുരളി, മണ്ഡലം സെക്രട്ടറി ദുര്‍ഗാപ്രസാദ് എന്നിവര്‍ സംസാരിച്ചു.
കൊടകര: ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണവും ജീവനി കാര്‍ഷിക ഉല്‍പ്പന്ന സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കെ.യു.അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യനൈസണ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.ആര്. ഡേവീസ് ആദ്യ വില്‍പ്പന നടത്തി. കൃഷി ഓഫീസര്‍ പി.ഒ. തോമാസ്, മാള ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്.വിനയന്, അജിത സുബ്രഹ്മണ്യന്, അംബിക ശിവദാസന്‍, ജോസ് മാഞ്ഞൂരാന് എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി: കര്‍ഷക മോര്‍ച്ച എരുമപ്പെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക വന്ദന ദിനം ആചരിച്ചു. കര്‍ഷകരായ പുഞ്ചയില്‍ ഉണ്ണിനായര്, കോളങ്ങാട്ട് കെ. ബാലകൃഷ്ണന് തുടങ്ങിയവരെയാണ് ആദരിച്ചത്. കുന്നംകുളം നിയോജകമണ്ഡലം കര്‍ഷകമോര്‍ച്ച വൈസ് പ്രസിഡന്റ് ജെനു വെള്ളറക്കാട്, എസ്.സി. മോര്‍ച്ച മണഡലം സെക്രട്ടറി കുട്ടന് കെ.കെ, എസ്.സി. മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍, യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി ധനീഷ്, മണി എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി: ചാലക്കുടി നിയോജക മണ്ഡലം കര്‍ഷക ദിനാചരണത്തിന്റെയും ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം കൊരട്ടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ബി.ഡി. ദേവസി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന് അധ്യക്ഷയായി.
ചാലക്കുടി: കര്‍ഷകമോര്‍ച്ച ചാലക്കുടി നിയോജകമണ്ഡലം കര്‍ഷകദിനാചരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്‍.കെ മുരളി, ജില്ല കമ്മിറ്റി അംഗം ടി.വി. ഷാജി, കര്‍ഷക മോര്‍ച്ച ജനറല്‍ സെക്രട്ടറി ബൈജു ശ്രീപുരം, കെ.പി. ജോണിതുടങ്ങിയവര് സംസാരിച്ചു.
തൃപ്രയാര്‍: കര്‍ഷക മോര്‍ച്ച നാട്ടിക നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ വലപ്പാട് പഞ്ചായത്തില്‍ കര്‍ഷക ദിനവും കര്‍ഷകരെ ആദരിക്കലും നടന്നു. നാട്ടിക മണ്ഡലം ജനറല്‍ സെക്രട്ടറി രഘുലാല്‍ വടക്കുംഞ്ചേരി, ചന്ദ്രന് വെന്നിക്കല്‍, സിജു തയ്യില്‍, വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട: കര്‍ഷകമോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവധ പഞ്ചായത്തുകളിലെ 300 കര്‍ഷകരെ ആദരിച്ചു.കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പൊറത്തിശേരിയിലെ കര്‍ഷകരെ ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സുഭീഷ് പി എസ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാര്‍ വിജയന് പാറേക്കാട്ട്, ചന്ദ്രന് അമ്പാട്ട്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എന്‍ വി സുരേഷ്, മണ്ഡലം കമ്മറ്റിയംഗം സുശിതാംബരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പുതുക്കാട് : കര്‍ഷക ദിനത്തിനോടനുബന്ധിച്ച് കര്‍ഷകമോര്‍ച്ച പുതുക്കാട് നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിച്ചു. കോമത്തുകാട്ടില്‍ സുരേഷ് (രവി),ഐനിക്കത്തറ രാമന് എന്നിവരെയാണ് ആദരിച്ചത്. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബേബി, ജന:സെക്രട്ടറി ബിനോജ്, സെക്രട്ടറി ജിബിന്‍, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു
എരുമപ്പെട്ടി: കര്‍ഷകമോര്‍ച്ചയുടെ അഭിമുഖ്യത്തില്‍ കര്‍ഷക വന്ദനദിനാചരണത്തോടനുബന്ധിച്ച് കടങ്ങോടു പഞ്ചായത്തിലെ കര്‍ഷകരെ ആദരിച്ചു. കര്‍ഷകമോര്‍ച്ച നിയോജക മണ്ഡലം വൈ :പ്രസിഡന്റ് ജനു വെള്ളറക്കാട്, ബിജെപി.പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് കടങ്ങോട്, വൈസ് പ്രസിഡന്റ് ഉദയന്‍ എയ്യാല്‍, നിയോജക മണ്ഡലം സമിതി അംഗം വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: