തൃശൂര്‍: കളരിപണിക്കര്‍ ഗണക കണിശ സഭയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 15 ദിവസമായി ഓണ്‍ലൈനിലൂടെ നടത്തുന്ന പരിപാടികളുടെ സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ആചാരങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ നഷ്ടപ്പെടാതെ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാനും ആധ്യാത്മിക പുരോഗതി കൈവരിക്കാനും സംഘടനക്ക് കഴിയട്ടെയെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. കെജികെഎസ് ദേശീയ പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി ബാലന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കെജികെഎസ് ഭാരവാഹികളായ കെ.ജി പ്രഭാകരന്, പെരുങ്കട വിജയകുമാര്‍, സി.കെ സതീഷ്കുമാര്‍, മനോജ് പണിക്കര്‍ ദേശമംഗലം, ആര്.എസ് സജീവ്കുമാര്‍, മുട്ടട രാജീവ്, ഹരികുട്ടന്, ജി.ഗോപന് വയനാട്, പ്രദീപ് പണിക്കര്‍, സുരാജ് എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ – സാംസ്കാരിക – കലാരംഗത്തെ പ്രമുഖരും വിവിധ സമുദായ സംഘടനാ നേതാക്കളും വിദേശത്തുള്ള സമുദായ കൂട്ടായ്മ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: