തൊടുപുഴ: 55കാരിയുടെ അന്നനാളത്തില്‍ കുടുങ്ങിയ സേഫ്റ്റി പിന് വിജയകരമായി പൂറത്തെടുത്തു. ഏഴല്ലൂര്‍ അല്‍ അസഹര് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിററി ആശുപത്രിയില്‍ ആണ് സംഭവം.
കടവൂര്‍ സ്വദേശിനിയായാണ് ഭക്ഷണം തങ്ങിനില്ക്കുന്നതിനാല് വിഴുങ്ങുബോള്‍ വേദനയെടുക്കുന്നു എന്ന കാരണത്തിലാണ് ചികിത്സക്ക് എത്തിയത്.
പരിശോധനയില്‍ സേഫ്റ്റി പിന് അന്നനാള പാളിയില്‍ കുടുങ്ങിയതായി വ്യക്തമായി. ഇഎന്‍ടി വിഭാഗത്തിലെ ഡോ. ഡേവിഡ്, ഡോ. റസല്‍, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. നബീല്‍, ഡോ. രഞ്ജു എന്നിവര്‍ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന സേഫ്റ്റി പിന് ഒരു മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കോവിഡ്-19 പശ്ചാത്തലവും, പ്രമേഹം, രക്താദി സമ്മര്‍ദം, ശ്വാസകോശ രോഗം എന്നിവയ്ക്ക് ചികില്‍സ തേടിയിരുന്നതിനാലും ഈ ശസ്ത്രക്രിയ വലിയ വെല്ലുവിളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: