തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവില്ലാതെ ക്രൈംബ്രാഞ്ചിന് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഡിജിപി. ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന പുതിയ ഉത്തരാണ് ഈ ഇറക്കിയിരിക്കുന്നത്.
ഇതുപ്രകാരം ക്രൈംബ്രാഞ്ചിന ഇനി മുതല്‍ നേരിട്ട് കേസെടുക്കാന്‍ ആകില്ല. സംസ്ഥാന പോലീസ് മേധാവിയോ അല്ലെങ്കില്‍ കോടതിയോ ഉത്തരവിക്കണം. എന്നാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂവെന്നും ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ ഉത്തരവില്‍ പറയുന്നുണ്ട്.
അതേസമയം പോലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസെടുകളും അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും അന്വേഷിക്കാനും ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങള്‍ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്. ആയുധ മോഷണക്കേസുകളുടേയും അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനാണ്. എന്നാ്ല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കില്ല.
കേരള പൊലീസിന്റെ കീഴില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ക്രൈം ബ്രാഞ്ച്. ക്രമസമാധാനപാലനം ഇല്ലാതെ അന്വേഷണം മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ ഉള്ളത്. എന്നാല്‍ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സിആര്‍പിസി പ്രകാരം പോലീസ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.
കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തി വിശദമായ അന്വേഷണം ആവശ്യമാണെങ്കില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുകയാണ് പതിവ്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇനിമുതല്‍ അത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ചിനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: