ന്യൂദല്‍ഹി: രാജ്യാന്തര തലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള വിവിധ ഭീകര സംഘടനകളുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പിഎഫ്ഐ നിരോധനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നത്. ബെംഗളൂരു കലാപത്തിന് പിന്നാലെയാണ് നിരോധന നീക്കം ശക്തമാക്കിയത്. ഐ.ബി, റോ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ നല്കിയ വിവിധ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.
രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം പിഎഫ്ഐ പ്രവര്‍ത്തകര്‍ ചാവേറുകളായും ഭീകരരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ഇവിടങ്ങളിലുള്ള മലയാളി ഭീകരര്‍ പിഎഫ്ഐയുമായി സജീവബന്ധം തുടരുന്നവരാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് പിഎഫ്ഐ നിരോധന നടപടികള്‍ മുന്നോട്ട്പോകുന്നത്.
നിരോധിത ഭീകരസംഘടനയായ സിമി രൂപമാറ്റം വരുത്തി എന്‍ഡിഎഫും പിന്നീട് പിഎഫ്ഐയും ആയത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്നുണ്ട്. സിമി നിരോധിച്ച് വര്‍ഷങ്ങളായെങ്കിലും സിമിയുടെ നേതാക്കള്‍ പലരും പിഎഫ്ഐയിലും മറ്റു തീവ്ര സംഘടനകളിലും തുടരുന്നുണ്ട്. 2001ല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സിമിയെ നിരോധിച്ചു. തുടര്‍ന്ന് എട്ടുതവണ നിരോധനം നീട്ടുകയായിരുന്നു.
രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പിഎഫ്ഐക്കുള്ള പങ്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പിഎഫ്ഐ കേന്ദ്ര ഓഫീസ് നില്ക്കുന്ന ഷഹീന്‍ബാഗില്‍ ആരംഭിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവും തുടര്‍ന്നുള്ള ദല്‍ഹി കലാപവും പിഎഫ്ഐയുടെ പങ്കുകള്‍ വെളിച്ചത്തുകൊണ്ടുവന്നിരുന്നു.
നിരോധിച്ചാലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന പിഎഫ്ഐ നേതൃത്വത്തിന്റെ പ്രസ്താവന വന്നതും കേന്ദ്രആഭ്യന്തരമന്ത്രാലയവും സുരക്ഷാ ഏജന്‍സികളും ഗൗരവമായി കാണുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം അഹമ്മദ് റഹ്മാനിയാണ് നിരോധനം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കില്ലെന്ന് പരസ്യ പ്രതികരണം നടത്തിയത്.
സിമിയുടെ നിരോധനത്തിന് കാരണമായി കണ്ടെത്തിയ 58ലേറെ ഭീകരവാദ കേസുകള്‍ക്ക് സമാനമായ നിരവധി കേസുകള്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഇതിനകം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: