കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 13, 19, ചെറുതാഴം 7, മയ്യില്‍ 11, കുറുമാത്തൂര്‍ 8, ഉളിക്കല്‍ 10, കണ്ണൂര്‍ കോര്പ്പറേഷന് 1, 4, 12, 49, കരിവെള്ളൂര്‍ പെരളം 8, മുഴക്കുന്ന് 4, ആറളം 15, അഴീക്കോട് 12, അഴീക്കോട് 21, ചെങ്ങളായി 2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പെരിങ്ങോം വയക്കര 16, കാങ്കോല്‍ ആലപ്പടമ്പ 9, ചൊക്ലി 10, മൊകേരി 6, പിണറായി 1 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണുകളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: