ന്യൂദല്‍ഹി: രാമായണം കുടുംബ ബന്ധങ്ങള്‍ ശാക്തീകരിക്കുമെന്ന് ആര്എസ്എസ്പ്ര ജ്ഞാപ്രവാഹ് സംയോജകന്‍ ജെ.നന്ദകുമാര്‍. ആര്‍കെ പുരത്ത് നവോദയം നടത്തിയ രാമായണ മാസാചരണ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സാംസ്കാരിക അപചയം സംഭവിച്ചുകൊണ്ടിരുന്ന എണ്‍പതുകളില്‍ കുടുംബ ബന്ധങ്ങളുടെ ശാക്തതീകരണം ഉദ്ദേശിച്ചുകൊണ്ട് ഭാരതീയ വിചാരം കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരനാണ് രാമായണ മാസാചരണത്തിന് നേതൃത്വം നല്‍കിയത്. രാമായണം പാരായണം ചെയ്യുന്നതിലൂടെ വ്യക്തി ബന്ധങ്ങളുടെ മൂല്യംമുറുകെ പിടിക്കാനും കുടുംബഭദ്രത, സാംസ്കാരിക നവോത്ഥാനം എന്നിവഉറപ്പുവരുത്തുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബാലഗോകുലം സ്ഥാപകന്‍ എം.എ.കൃഷ്ണന്, ആദിദേവ് എന്നിവര്‍ പ്രഭാഷണം നടത്തി. നവോദയം കേന്ദ്രസമിതി ജനറല്‍ സെക്രട്ടറി എം.ആര് വിജയന് നേതൃത്വം നല്കി. അധ്യക്ഷന്‍ എം.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ എന്‍.പി.ഹരിസുതന്, സംയോജക ശ്രീലത ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: