കര്ക്കടകപ്പൊന്പുലരി വിളിച്ചുണര്‍ത്തുന്നു
അര്ക്കനിന്നു മൃഗേന്ദ്രരാശിയില് സംക്രമിക്കുന്നു.
രാമകഥകള്‍ ചൊല്ലുവാനീ നാളുകളെത്തി
രാമചിന്തയിലാഴുമെന്നുടെ മനവുമുണര്ന്നെത്തി.
കാലമാകും ഭാനു പൂര്വ്വദിങ്മുഖത്തെത്തി
കാലമിങ്ങനെ രാമകഥയില്‍ ഭാസുരമായി.
കര്‍മ്മകാണ്ഡം കെട്ടഴിച്ചു തുറന്നുവയ്ക്കുന്നു
ധര്‍മ്മചിന്തകള്‍ രാമഭാവനതങ്കലേറുന്നു.
സാംഖ്യമല്ലീ കര്ണ്ണസുധതന് സാന്ധ്യസന്ദേശം
ജീവനത്തിന് കര്മ്മനിറവതിലുള്ള സാരാംശം.
മാനിഷാദയിലുയിരുകൊണ്ടൊരു മനിതമതിവാക്യം
കവിനിഷാദവിഷാദമതിലായുദിതമീ കാവ്യം.
ഒത്തുചേര്ന്നൊരി വ്രണിതഹൃദയ കദനകഥനങ്ങള്‍
വ്യക്തമാക്കിയ തത്ത്വബോധന നീതിതന്കഥകള്.
സീതയാകും പ്രാണനാണീ ക്ഷേത്രസങ്കേതം
രാമനാം പരമാത്മവിത്തം പ്രഭവ,മാധാനം.
ജീവശക്തിത്തെളിമയായൊരു നിത്യസാന്നിദ്ധ്യം
രക്ഷണം കരണീയമെന്നും ലക്ഷ്മണാനന്ദം.
വാക്കിനുള്ളില്‍ ദീപ്തമാകും ജീവസന്ദേശം
സാക്ഷിയായി നില്ക്കുമെന്നിലെയാത്മസംവാദം.
ശക്തമാരുതവേഗമെന്നുടെ സത്യബലശക്തി
ന്യക്തവിനയസമഞ്ജസം നിറഭക്തചിത്താര്ദ്രം.
ദ്വേഷവര്ത്തനമെന്നമാര്ഗേ ദോഷസഞ്ചാരം
വിദ്വേഷഭക്തിക്കൗശലം ദശകണ്ഠമോക്ഷാര്ത്ഥം.
വില്ലെടുത്തു കുലച്ചുനില്ക്കും ബോധശ്രീരാമം
വിരാടഭാവം കാട്ടുമെന്ദശകരണസംഹാരം.
നിത്യമെന്നുടെയുള്ത്തടത്തിലെ ശുദ്ധസാന്നിദ്ധ്യം
ഭക്തിയായ്ത്തെളിയുന്ന ഹൃത്തിലെ ഹര്ഷസൗഭാഗ്യം.
ജയപ്രകാശ്. ബി. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: