ന്യൂദല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഫേസ്ബുക്ക്. ആഗോളതലത്തില്‍ തങ്ങള്‍ പിന്തുടരുന്ന നയങ്ങള്‍ തന്നെയാണ് ഇന്ത്യയിലും നടപ്പാക്കുന്നത്. വിദ്വേഷജനകമായ പ്രസ്താവനകള്‍ തടയുകയെന്നത് ഫേസ്ബുക്ക് സ്വീകരിച്ച നിലപാടാണ്.
അല്ലാതെ, വ്യക്തികളുടെ രാഷ്ട്രീയ പദവിയോ രാഷ്ട്രീയ പാര്‍ട്ടിയോ അടിസ്ഥാനമാക്കി നയങ്ങളില്‍ വ്യത്യാസം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. വിദ്വേഷപരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് ഫേസ്ബുക്കിന്റെ രീതിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്ത് ഫേസ്ബുക്ക് വാട്സ്ആപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജെപിയും ആര്‍എസ്എസുമാണ് നിയന്ത്രിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ വ്യാജ ആരോപണത്തിനെതിരെയാണ് ഫേസ്ബുക്കിന്റെ ഔദ്യോഗികവക്താവ് രംഗത്തുവന്നിരിക്കുന്നത്. കലാപമോ ആക്രമമോ ഉണ്ടാക്കുന്നതുമായ പ്രസ്താവനകളും ക്രിമിനല്‍ നടപടികളും നിരോധിക്കാറുണ്ട്. ഇതിന് ഫേസ്ബുക്ക് പോസ്റ്റുകളുടെ ഉള്ളടക്കം കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും വ്യക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: