തിരുവനന്തപുരം: കൊറോണ രോഗികളുടെ സ്രവമെടുക്കാനുള്ള ജോലി കൂടി ലാബ് ടെക്നീഷ്യന്മാരുടെ ചുമലില്‍ കെട്ടിവയ്ക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം കേരളത്തില്‍ തുടങ്ങിയ സമയം മുതല്‍ രോഗികളില്‍ നിന്ന് സ്രവം ശേഖരിക്കുന്നത് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും പരിശോധിക്കുന്നത് ലബോറട്ടറി ടെക്നീഷ്യന്മാരുമാണ്. എന്നാല്‍, കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഡോക്ടര്‍മാരെ സ്രവം ശേഖരിക്കുന്ന ജോലിയില്‍ നിന്ന് ഒഴിവാക്കി ആ ജോലി കൂടി ലാബ് ടെക്നീഷ്യന്മാരുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എന്‍. രമേശും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ലബോറട്ടറി പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ഡോക്ടര്‍മാര്‍ തന്നെ രോഗികളുടെ സ്രവം ശേഖരിക്കുന്ന നിലവിലുള്ള അവസ്ഥ തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: