കൊച്ചി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ മുന്‍നിര മസാല, സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ കിച്ചണ്‍ ട്രഷേഴ്സ് ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്സ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ കുര്കുമിന് ഉത്പാദകരായ സിന്തൈറ്റ് ആണ് കിച്ചണ്‍ ട്രഷേഴ്സിന് വേണ്ടി ഈ ഉല്‍പ്പന്നം വികസിപ്പിച്ചത്
മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിനു പുറമേ ഒരാളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് .കുര്‍കുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്സ് നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും മികച്ച പാനീയങ്ങളില്‍ ഒന്നാണ്. പ്രധാന ഘടകമായ കുര്കുമിന് മഞ്ഞളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മഞ്ഞളിന്റെ പ്രധാന ബയോ ആക്റ്റീവ് ഘടകമായ കുര്ക്കുമിന് ആന്റി ഇന്‍ഫ്ളമേറ്ററി ആന്റിഓക്സിഡന്റ്, ഇമ്യൂണോമോഡുലേറ്ററി ഗുണങ്ങളുമുണ്ട്. രോഗപ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്ന ഈ ഘടകത്തിന് രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വൈറല്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടാനും കഴിയും. കുരുമുളക്, തിപ്പലി , ഇഞ്ചി എന്നിവയുടെ മിശ്രിതമായ മറ്റൊരു പ്രധാന ഘടകമായ ത്രികടു കുര്‍ക്കുമിന്റെ രോഗം ഭേദമാക്കാനുള്ള ഗുണങ്ങളെ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.
സാമൂഹിക ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനമെന്ന നിലയ്ക്ക് ആളുകളുടെ കൂടിച്ചേരല്‍ ഒഴിവാക്കി ഡിജിറ്റല്‍ ആയാണ് കിച്ചണ്‍ ട്രഷേഴ്സ് ഉല്‍പ്പന്നം പുറത്തിറക്കിയത്. ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടി മഞ്ജുവാര്യര്‍ കിച്ചണ്‍ ട്രെഷേഴ്സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഉല്‍പ്പന്നം പുറത്തിറക്കി
‘കോവിഡ് 19 വ്യാപനമാണ് ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്സ് പുറത്തിറക്കുന്നതിനായി ഞങ്ങളെ പ്രചോദിപ്പിച്ചത്. ഈ അസാധാരണ സാഹചര്യത്തില്‍ ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നുള്ളതാണ് വൈറസിന് എതിരായ പോരാട്ടത്തില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുക. സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് വൈറസിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഞങ്ങളുടെ ഹെല്‍ത്ത് ഡ്രിങ്ക് മിക്സ് ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഗുണസമ്പുഷ്ടമായ കുര്കുമിന്റെ സാന്നിധ്യമാണ് കിച്ചന് ട്രെഷേര്‍സ് ഗോള്‍ഡന്‍ ടര്‍മറിക് മില്‍ക്കിനെ രോഗപ്രതിരോധശേഷിയില്‍ ഫലപ്രദമാക്കുന്നത്. മഞ്ഞളില്‍ നിന്ന് തയ്യാറാക്കുന്ന കുര്കുമിന് മഞ്ഞളി നേക്കാള്‍ 50ഇരട്ടി ശക്തി ഉള്ളതും പ്രതിരോധശേഷി കൂട്ടുന്നതുമാണ്. 50 കിലോഗ്രാം മഞ്ഞളില്‍ നിന്നും 1 കിലോഗ്രാം കുര്കുമിന് മാത്രമേ വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളൂ. സാധാരണ മഞ്ഞളില്‍ നിന്ന് വിഭിന്നമായി രുചികരമായ ഒരു കൂട്ടാണിത് ‘. കിച്ചണ്‍ ട്രെഷേഴ്സ് സിഇഒ അശോക് മാണി പറഞ്ഞു.
250 ഗ്രാം ബോക്സില്‍ വരുന്ന ഉല്‍പ്പന്നത്തിന്റെ വില 249 രൂപയാണ്. പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഭാഗമായി 199 രൂപക്ക് ലഭ്യമാണ്. ഓണ്‍ലൈനിലും കേരളത്തിലുടനീളമുള്ള വിവിധ ഷോപ്പുകളിലും സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന മെട്രോകളിലും ഇത് ലഭ്യമാണ് . മഞ്ഞളിന്റെ അരുചി ഒട്ടും ഇല്ലാത്തതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാ ദിവസവും ഈ ഹെല്‍ത്ത് ഡ്രിങ്ക് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: