കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി പോലീസ് ഏറ്റെടുത്തു. രാത്രിയില്‍ വന്ബലപ്രയോഗത്തിലൂടെയും ലാത്തിച്ചാര്‍ജിലൂടെയും വിശ്വാസികളെ പള്ളിയില്‍ നിന്ന് മാറ്റിയ ശേഷമാണ് പള്ളിയുടെ നിയന്ത്രണം പോലീസ് പിടിച്ചെടുത്തത്. ള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കയറിയ പോലീസ് ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തിയ യാക്കോബായ വൈദികര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.പുലര്‍ച്ചെ അഞ്ചുമണിയോടെ, ഗേറ്റ് മുറിച്ചു മാറ്റിയാണ് പോലീസ് പള്ളിയില്‍ കയറിയത്.സംഘര്‍ഷത്തില്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലര്‍ച്ച പോലീസ് നടപടിയിലേക്ക് കടന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി കേസ് പരിഗണിക്കുന്നുണ്ട്. അത് വരെ സമയം വേണമെന്നും ഏറ്റെടുക്കരുതെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാഭരണകൂടം അത് നിരസിച്ചു. ഞാറാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിലയുറപ്പിച്ചിരുന്നു. ഇവരെയെല്ലാം പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റി.
മെത്രാപ്പോലീത്തമാര്‍ മുന്‍നിരയില്‍ നിന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയെങ്കിലും പോലീസ് ബലപ്രയോഗം നടത്തിയാണ് വിശ്വാസികളെ മാറ്റിയത്. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഹൃദ്രോഗിയായ മാര്‍ പോളികാര്‍പ്പോസ് എന്നിവരെ മര്‍ദിച്ചെന്നും ഐസക് മാര്‍ ഒസ്താത്തിയോസിനെ വലിച്ചിഴച്ചുവെന്നും പോലീസിനെതിരെ ശക്തമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: