Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മഹി അങ്ങനെയാണ്, ‘സ്‌പെഷ്യല്‍ ഫിനിഷ്’

'നന്ദി, നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കരുതുക'. ഇന്ത്യക്ക് മൂന്ന് ലോകകിരീടങ്ങള്‍ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി ശനിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെറും രണ്ട് വാക്യംകൊണ്ടുള്ള വിരമിക്കല്‍ പ്രഖ്യാപനം. അവസാന രാജ്യാന്തര മത്സരം കളിച്ചതിനുശേഷം ഏതാണ്ട് നാനൂറ് ദിനം തികയുമ്പോഴാണ് പ്രഖ്യാപനം. ധോണിയുടെ കരിയര്‍ തുടങ്ങിയതും അവസാനിച്ചതും റണ്‍ ഔട്ടിലൂടെയാണെന്നത് യാദൃശ്ചികം മാത്രം. 2004 ഡിസംബര്‍ 23ന് ചിറ്റഗോഗില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് അരങ്ങേറ്റം. എന്നാല്‍ ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 17, 2020, 05:32 am IST
in Cricket

‘ധോണി ഫിനീഷസ് ഓഫ് ഇറ്റ്‌സ് ഇന്‍ സ്റ്റൈല്‍’. 2011 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ സിക്‌സ് നേടി ധോണി കിരീടം ഉറപ്പിക്കുമ്പോള്‍ കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി പറഞ്ഞ വിഖ്യാതമായ ഈ വാക്കുകളാകും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ഏറെയും. അതെ, ധോണിയുടെ ഈ ഫിനിഷ് അങ്ങനെയെല്ലാവര്‍ക്കും സാധിക്കുന്നതല്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ ബിഗ് പ്ലെയറുടെ, മഹീന്ദ്ര യുഗം അവസാനിക്കുന്നു. മഹാനായ മഹി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ധോണി സ്വാതന്ത്ര്യ ദിനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പതിനാറ് വര്‍ഷം നീണ്ട തിളക്കമാര്‍ന്ന കരിയറാണ് അവസാനിക്കുന്നത്. ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കും.  

‘നന്ദി, നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കരുതുക’. ഇന്ത്യക്ക് മൂന്ന് ലോകകിരീടങ്ങള്‍ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി ശനിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെറും രണ്ട് വാക്യംകൊണ്ടുള്ള വിരമിക്കല്‍ പ്രഖ്യാപനം. അവസാന രാജ്യാന്തര മത്സരം കളിച്ചതിനുശേഷം ഏതാണ്ട് നാനൂറ് ദിനം തികയുമ്പോഴാണ് പ്രഖ്യാപനം. ധോണിയുടെ കരിയര്‍ തുടങ്ങിയതും അവസാനിച്ചതും റണ്‍ ഔട്ടിലൂടെയാണെന്നത് യാദൃശ്ചികം മാത്രം. 2004 ഡിസംബര്‍ 23ന് ചിറ്റഗോഗില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് അരങ്ങേറ്റം. എന്നാല്‍ ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി.

2019 ജൂലൈ ഒമ്പതിനാണ് ധോണി അവസാന മത്സരം കളിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റേന്തി. അവസാന മത്സരത്തിലും റണ്‍ ഔട്ടായി. ധോണി അന്ന് നേടിയ അമ്പത് റണ്‍സിനും ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് കടത്തിവിടാനായില്ല. നിരാശനായാണ് പവലിയനിലേക്ക് മടങ്ങിയത്. ഇരുപത്തിമൂന്നാം വയസില്‍ അരങ്ങേറിയ മഹി മുപ്പത്തിയൊമ്പതാം വയസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു.

കരിയറിലെ അഞ്ചാം ഏകദിനത്തില്‍ വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരെ 148 റണ്‍സ് അടിച്ചെടുത്തതോടെയാണ് ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കുന്നത്. മൂന്നാം നമ്പറില്‍ ഇറങ്ങിയായിരുന്നു സെഞ്ചുറി. ഒരു വര്‍ഷത്തിനുശേഷം ശ്രീലങ്കക്കെതിരെ മൂന്നാം നമ്പറിലിറങ്ങി 183 റണ്‍സ് കുറിച്ചു. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. മധ്യനിരയിലെ മികച്ച ബാറ്റ്‌സമാനായി പേരെടുത്ത ധോണി പിന്നീട് മികച്ച ഫിനീഷറുമായി. അസാധ്യമായ വിജയലക്ഷ്യങ്ങള്‍ പോലും ധോണിയുടെ മികവില്‍ ഇന്ത്യ എത്തിപിടിച്ചു.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മൂന്ന് കിരീടങ്ങള്‍ നേടിയ ഏക ക്യാപറ്റനാണ് ധോണി. 2007ലെ ഐസിസി ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ധോണി 2011ലെ ഐസിസി ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടികൊടുത്തു. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ചാമ്പ്യന്മാരായി. 2005ല്‍ ശ്രീലങ്കക്കെതിരെയാണ് ടെസ്റ്റിലെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ട്വന്റി 20 യിലും. 2019 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ട്വന്റി 20 കളിച്ചു.  

യുഎഇയില്‍ നടക്കുന്ന പതിമൂന്നാമത് ഐപിഎല്ലിന് തയാറെടുക്കാനായി ചെന്നൈയിലാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ടീമനൊപ്പം ചേര്‍ന്ന് ഒരു ദിവസം കഴിയുമ്പോഴാണ് വിരമിക്കല്‍ വാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കരിയറിലെ ചില ചിത്രങ്ങളും കഭി കഭി എന്ന ഹിന്ദി സിനിമയിലെ ഗാനവും ഇതോടെപ്പം ഉണ്ടായിരുന്നു.

മത്സരം                 ടെസ്റ്റ്      ഏകദിനം          ട്വന്റി20

കളി                           90                   350                       98

റണ്‍സ്                 4,876              10,773                  1,617

100                               6                     10                         0

50                               33                     73                         2

ടോപ്സ്‌കോര്‍      224                   183*                        56

വി.പി. സുകുമാരന്‍

Tags: ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.