തിരുവനന്തപുരം: തുടക്കത്തില്‍ വലിയ തോതില്‍ കോവിഡ് ബാധിച്ച ഗുജറാത്തിനെയും മറികടന്ന് കേരളം. ഇന്നത്തെ കണക്കനുസരിച്ച് ഗുജറാത്തിനേക്കാള്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. കേന്ദ്രത്തിനു നല്കിയ കണക്ക് അനുസരിച്ച് കേരളത്തില്‍ രോഗികള്‍14,944 ആണ്. ഗുജറാത്തില്‍ 14,241 ഉം.
ഗുജറാത്തിലും കേരളത്തേക്കാള്‍ കുറവ് രോഗികള്‍ ആയതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് 11 -ാം സ്ഥാനത്ത്. നാലായിരത്തിലധികം പേര് മരിച്ച ന്യൂദല്‍ഹിയും ആയിരത്തിലധിം പേര് മരിച്ച മധ്യപ്രദേശിനേയുംപിന്നിലാക്കി കേരളം രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലെത്തിയിരുന്നു. 2756 പേര് മരിച്ച സംസ്ഥാനമാണ് ഗുജറാത്ത്
ഒന്നര ലക്ഷത്തിനടുത്ത് (1,51,928) രോഗികള്‍ ഉണ്ടായിരുന്ന ദല്‍ഹിയില്‍ ഇപ്പോള്‍ 11,489 പേര്‍ക്കുമാത്രമാണ് കോവിഡ്. മുഖ്യമന്ത്രിക്കു വരെ രോഗം വന്ന മധ്യപ്രദേശില്‍ ആകെ രോഗികള്‍ 9986 ആണ്.
1,56,719രോഗികളുമായി മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. ആന്ധ്രപ്രദേശും (88,138) കര്‍ണാടകയും (81,284) രണ്ടു മൂന്നും സ്ഥാനത്താണ്. തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, തെലുങ്കാന, ആസാം്, ഒറീസ, എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തേക്കാള്‍ രോഗികളുള്ളത്.
പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് കോവിഡ് രോഗികള്‍.ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്.നിലവില്‍ 1.93%.രാജ്യത്തെ രോഗമുക്തിനിരക്ക് 72 ശതമാനത്തോട് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചത് 53,322 പേരാണ്.ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ (6,77,444) 26.16% മാത്രം. ഇതുവരെ പരിശോധിച്ചത് 2.93 കോടി സാമ്പിളുകള്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7.46 ലക്ഷം പരിശോധന നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: