തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 145 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 298 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൊറോണ സ്ഥിരീകരിച്ചവരില്‍ ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
900ല്‍ അധികം ആളുകളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. തിങ്കളാഴ്ചയോടെ ഇവരില്‍ എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നടത്തും. സെന്‍ട്രല്‍ ജയിലില്‍ ആദ്യം രോഗബാധ സ്ഥിരീകരിച്ച തടവുകാരന് ഉള്‍പ്പടെ നാല് പേര് തിരുവനന്തപുരത്ത് ഇന്ന് മരിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊറോണ ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്ത്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11 നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതല്‍ അന്തേവാസികളുമെന്നതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: