ന്യൂദല്‍ഹി : കൊറോണ വാക്സിന് വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. വാക്സിന് ഇന്ത്യയില്‍ ലഭ്യമായാല്‍ അത് ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി അശ്വിനി കുമാര്‍ ചൗബ.
കൊറോണ വൈറസ് മഹാമാരിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം മഹനീയമാണ്. നിശ്ചയ ദാര്‍ഢ്യം കൊണ്ട് നമുക്കിതിനെ മറികടക്കാന്‍ സാധിക്കും. ഇതിനെതിരെ ജനങ്ങള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വാക്സിനുകള്‍ ടെസ്റ്റിങ്ങിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. വാക്സിന് പരീക്ഷണം വിജയിച്ചാല്‍ കൊറോണ പോരാളികള്‍ക്കാവും വാക്സിന് ആദ്യം ലഭിക്കുക. ഇവര്‍ നല്കുന്ന സേവനങ്ങള്‍ക്കായാണ് ഇതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ മോദി പ്രസംഗിച്ച നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് ആരോഗ്യ മേഖലയില്‍ മാറ്റം കൊണ്ടുവരും. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ചരിത്രപരമായ തീരുമാനമാണ് ഇതെന്നും അശ്വിനി കുമാര്‍ ചൗബെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: