കോഴിക്കോട്: എഐഎസ്എഫ് ജില്ലാ നേതാവിനുനേരെ സൈബര്‍ ആക്രമണം നടത്തിയ എസ്എഫ്ഐ – ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് എഐഎസ്എഫ് ജില്ലാകമ്മറ്റി. എസ്എഫ്ഐ ദേശീയനേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റ് തിരുത്തിയതിനാണ് എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്— അശ്വിന് ആവളയ്ക്കെതിരെ എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാര്‍ ഒന്നടങ്കം സൈബര്‍ ആക്രമണം നടത്തിയത്.
ആഗസ്ത് 12 ന് എഐഎസ്എഫ് 85 – ാം സ്ഥാപക ദിനത്തെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 85 – ാം സ്ഥാപകദിനം എന്ന കുറിപ്പും എസ്എഫ്ഐ കൊടിയും ചേര്‍ത്ത് എസ്എഫ്ഐ ദേശീയ നേതാക്കള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചരിത്രം വളച്ചൊടിക്കലാണ് എന്ന് ചൂണ്ടിക്കാട്ടിയതിനാണ് കേട്ടാലറക്കുന്ന വാക്കുകളുപയോഗിച്ച് അശ്വിനെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തില്‍ നിരവധി ഫേക്ക് ഐഡികളില്‍ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളില്‍ അസഭ്യവര്‍ഷം നടത്തിയത്. അക്രമത്തിനെതിരെ അശ്വിന് മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ സൈബര്‍ ഗുണ്ടകള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് പ്രസ്താവന ഇറക്കിയത്.
എതിരാളികളെയും എതിര് ആശയപ്രചരണങ്ങളെയും കയ്യൂക്കിന്റെ ബലത്തില്‍ അടിച്ചമര്‍ത്തുക എന്ന ഇവരുടെ സ്ഥിരം ശൈലി ഈ കോവിഡ് കാലത്ത് അന്യം നിന്നുപോവാതിരിക്കാനും അവരുടെ കൈത്തരിപ്പ് തീര്‍ക്കാനുമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തി വരുന്നതെന്നും എഐഎസ്എഫ് ജില്ലാകമ്മറ്റി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: