തിരുവനന്തപുരം: രാജസ്ഥാനിലും കേരളത്തേക്കാള്‍ കുറവ് രോഗികള്‍ ആയതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് 12 -ാം സ്ഥാനത്ത്. നാലായിരത്തിലധികം പേര്‍ മരിച്ച ന്യൂദല്‍ഹിയും ആയിരത്തിലധിം പേര്‍ മരിച്ച മധ്യപ്രദേശിനേയുംപിന്നിലാക്കി കേരളം രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലെത്തിയിരുന്നു. 846 പേര്‍ മരിച്ച രാജസ്ഥാനും രോഗികളുടെ എണ്ണത്തില്‍ കേരളത്തെ പിന്നിലാക്കിയിരിക്കുകയാണ്
. കേന്ദ്രത്തിന് നല്‍കിയ കണക്കു പ്രകാരം 14,146 രോഗികളാണ് കേരളത്തില്‍. ഒന്നര ലക്ഷത്തിനടുത്ത് (1,50,652) രോഗികള്‍ ഉണ്ടായിരുന്ന ദല്‍ഹിയില്‍ ഇപ്പോള്‍ 11,366 പേര്‍ക്കുമാത്രമാണ് കോവിഡ്. മുഖ്യമന്ത്രിക്കു വരെ രോഗം വന്ന മധ്യപ്രദേശില്‍ ആകെ രോഗികള്‍ 9924 ആണ്.846 പേര്‍ മരിച്ച രാജസ്ഥാനും (13,949)രോഗികളുടെ എണ്ണത്തില്‍ കേരളത്തെ പിന്നിലാക്കിയിരിക്കുകയാണ്.
1,15,865രാഗികളുമായി മഹാരാഷ്‌ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. ആന്ധ്രപ്രദേശും (89,907) കര്‍ണാടകയും (79,209) രണ്ടു മൂന്നും സ്ഥാനത്താണ്. തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, തെലുങ്കാന, ആസാം ഗുജറാത്ത്, ഒറീസ, എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തേക്കാള്‍ രോഗികളുള്ളത്.
പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് കോവിഡ് രോഗികള്‍.
കോവിഡ് 19 കേസുകളില്‍ ഒരുദിവസംകൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തി ഇന്നലെ ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തിയിരുന്നു.. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,381 പേര്‍ സുഖം പ്രാപിച്ചു.ഇന്ത്യയുടെരോഗമുക്തി നിരക്ക് 70% കവിഞ്ഞപ്പോള്‍ കൂടുതല്‍ രോഗികള്‍ സുഖം പ്രാപിക്കുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. ഈ നേട്ടം കൂടുതല്‍ വര്‍ധിപ്പിച്ച് 32 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിലായിരോഗമുക്തി നിരക്ക് 50% കവിഞ്ഞു. 12 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളില്‍ ദേശീയ രോഗമുക്തി നിരക്കിലും കവിഞ്ഞു.
മൊത്തംരോഗമുക്തി നിരക്ക് ഇന്ന് 18 ലക്ഷംകടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ് 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷം കവിഞ്ഞു (് 11,40,716).
നിലവിലെ രോഗികളുടെ എണ്ണം (6,68,220)
ഇന്ത്യയില്‍ മരണനിരക്ക് (സിഎഫ്ആര്‍) ആഗോള ശരാശരിയേക്കാള്‍ താഴെയാണ്. നിലവില്‍ 1.94% ആണ്. ഈ നിരക്കില്‍ തുടര്‍ച്ചയായി കുറവാണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,68,679 പരിശോധനകള്‍ നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2.85 കോടിയിലധികമാക്കി.
രാജ്യത്തെ പരിശോധന ലാബ് ശൃംഖലശക്തിപ്പെടുത്തിവരികയാണ്. രാജ്യത്ത് ആകെ 1465 ലാബുകള്‍ ഉണ്ട്. 968 സര്‍ക്കാര്‍ലാബുകളും 497 സ്വകാര്യലാബുകളും
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,60.169 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: