ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോണി അറിയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ട്വന്റി 20 ലോകകപ്പുകള്‍ നേടിയ ഏക നായകനാണ് ധോണി. ചാമ്പ്യന്‍സ് ട്രോഫി കിരീടവും അദ്ദേഹം ഇന്ത്യക്കായി നേടിയിട്ടുണ്ട്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യപ്റ്റനാണ് ധോണി. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലില്‍ ധോണിതന്നെയാണ് ടീമിനെ നയിക്കുന്നത്.
വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ 16 വര്‍ഷത്തെ അഭിമാനകരമായ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. 2004ല്‍ ബംഗ്ലദേശുമായുള്ള ഏകദിന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ധോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2005ല്‍ വിശാഖപട്ടണത്ത് പാകിസ്താനുമായുള്ള മത്സരത്തിലായിരുന്നു ധോണി മികച്ച പ്രകടം ആദദ്യമായി പുറത്തെടുക്കുന്നത്. 123 പന്തുകളില്‍ നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റണ്‍സ് കുറിച്ച ധോണി ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. വിക്കറ്റ് കീപ്പര്‍മാരെ മാറിമാറി പരീക്ഷിച്ചികൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു പേരുപോലും പരിഗണനക്ക് വരാതെ ധോണി വാഴ്ച അവിടെ തുടങ്ങുകയായിരുന്നു. ആ വര്‍ഷം തന്നെ ശ്രീലങ്കക്കെതിരെ നേടിയ 183 റണ്‍സാണ് ധോണിയുടെ ഏകദിനത്തിലെ മികച്ച സ്കോര്‍.
ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷറെന്ന ഖ്യാതി സ്വന്തം പേരിലാക്കുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ എതിരാളിയുടെ സ്റ്റംപ് പിഴുതും പറന്നുപിടിച്ചും കീപ്പിങ്ങിലും ധോണി കരുത്തു തെളിയിച്ചിരുന്നു.
2007 ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് ധോണിയായിരുന്നു. ചെറുപ്പക്കാരുമായി വിമാനം കയറിയ ധോണി കുട്ടിക്രിക്കറ്റിന്റെ ലോകകിരീടവുമായാണ് തിരിച്ച് ഇന്ത്യയിലേക്ക് പറന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും ധോണി ഭാരതത്തിനായി കപ്പുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: