കൊച്ചി : ദേശീയ പതാകയെ അവഹേളിക്കുന്നവിധത്തില് അശോക ചക്രമില്ലാത്ത പതാക നാട്ടി. തൃപ്പൂണിത്തുറയിലാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവനൂര്‍ ജൂവല്ലറിയുടെ മുകളിലായി സ്ഥാപിച്ച രണ്ട് ത്രിവര്‍ണ്ണ പതാകയിലും അശോക ചിത്രം നല്‍കിയിട്ടില്ല.
ഇന്ത്യന്‍ ഫ്ളാഗ് ആക്ട് 2002ന് വിരുദ്ധമായാണ് ഈ പ്രവൃത്തി. ഇന്ത്യന്‍ പതാകയുടെ പ്രദര്‍ശനത്തിനും ഉപയോഗത്തിനും കര്‍ശ്ശനമായ നിര്‍ദ്ദേശങ്ങളും നിബന്ധനകളുമുണ്ട്. പതാക ഉയര്‍ത്തുന്നതിനും കെട്ടുന്ന രീതികള്‍ക്കു പോലും ഈ നിയമങ്ങള്‍ ബാധകമാണ്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി അവഹേളിക്കുന്ന വിധത്തിലാണ് അവനൂര്‍ ഈ പതാക സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: