തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ സ്വകാര്യ സന്ദര്‍ശനവും നടത്തി. ഇത് സംബന്ധിച്ച് എന്‍ഐഎ, കസ്റ്റംസ് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്കി. ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2018നുശേഷം ജലീല്‍ നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്്. സ്വകാര്യ സന്ദര്‍ശനം. മതഗ്രന്ഥത്തിന്റെ മറവില്‍ വന്ന പാഴ്സലുകള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത്, സിആപ്ടിലെ വാഹനം ബെഗളൂരുവിലേക്ക് പോയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ അന്വേഷണ ഏജന്‍സികള്‍ വരും ദിവസങ്ങളില്‍ ജലീലിനെ ചോദ്യം ചെയ്യും.
2018 മുതല്‍ നയതന്ത്ര ബാഗേജുകളിലൂടെ മതഗ്രന്ഥങ്ങളുടെ പേരില്‍ പാഴ്സലുകള്‍ വന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് ലോറിയിലെത്തിക്കുന്ന പാഴ്സലുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മലപ്പുറത്തും വിതരണം ചെയ്യുകയായിരുന്നു പതിവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് കസ്റ്റംസിന്റെ ആവശ്യത്തോട് കോണ്‍സുലേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുപത്തിമൂന്നു തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: