കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എന്‍ഐഎ അറിയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുകേന്ദ്രങ്ങളും തള്ളിയെങ്കില്‍ അതു പൊളിച്ച് എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ് രംഗത്ത്. മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്കു ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനം ഉണ്ടെന്നും എന്‍ഐഎ അഭിഭാഷകന് കോടതിയില്‍ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരമൊരു പരാമര്‍ശം ഉണ്ടായില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ അടക്കം വലിയ പ്രധാന്യത്തോടെ പറഞ്ഞത്.
എന്നാല്‍, ഇപ്പോള്‍ സ്വപ്നയുടെ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്മെന്റ് നല്കിയ റിപ്പോര്‍ട്ടില്‍ കൃത്യമായി സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്ല ബന്ധമുണ്ടായിരുന്നു രേഖപ്പെടുത്തി. അഭിഭാഷകന് ടി.എ. ഉണ്ണികൃഷ്ണന് മുഖേന എന്‍ഫോഴ്മെന്റ് അസിസ്റ്റന്റ് ഡയറക്റ്റര്‍ പി. രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്കിരിക്കുന്നത്. സ്വപ്നയെ ചോദ്യം ചെയ്തിതിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വപ്നയുടെ ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കറിന് കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി ഉണ്ടായിരുന്നെതെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രളയ സഹായം സ്വരൂപിക്കാന്‍ എം. ശിവശങ്കര്‍ യുഎഇയില്‍ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു.
സ്വപ്നയുടെ മൊഴിയില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റും എം.ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: