ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ യാത്രാഅനുമതി നല്കി. യുകെ, യുഎസ്, യുഎഇ കാനഡ എന്നീ രാജ്യങ്ങളിലേക്ക് പോകാനാണ് നിലവില്‍ ഇന്ത്യന്‍ പൗരന്മാര്്ക്ക്് അനുമതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ എയര്‍ബബിള്‍ കരാര്‍ പ്രകാരമാണ് നിലവില്‍ അനുമതി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ഇത്. ഈ കരാറില്‍ ഒപ്പുവെയ്ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും.
എയര്‍ബബിള്‍ കരാര്‍ പ്രകാരം വിസലഭിച്ചിട്ടുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാം. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിച്ചായിരിക്കും യാത്ര ചെയ്യുക.
എന്നാല്‍ യൂറോപ്പ്യന്‍ യൂണിയനുകള്‍ നിലവില്‍ അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വിദേശികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. രാജ്യങ്ങളുമായി പ്രത്യേക സുരക്ഷയോടെ പരിമിതമായി ആളുകളെ എത്തിക്കുന്ന എയര്‍ബബിള്‍ സംവിധാനം സംസാരിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.
ദിവസം രണ്ട് സര്‍വീസുകള്‍ വീതം ദല്‍ഹിക്കും ലണ്ടനും ഇടയില്‍ നടതതാനാണ് തീരുമാനിച്ചിരിക്കുന്നത. ജര്‍മ്മന്‍ കമ്പനികളുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: