തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നീരീക്ഷണത്തില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. മലപ്പുറം കളക്റ്റര്‍ മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് കളക്ടര്‍ക്ക് കൊറോണ പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ തുടങ്ങി 20 ഉദ്യോഗസ്ഥര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി അടക്കം നിരവധി പ്രമുഖര്‍ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്, പി. ചന്ദ്രശേഖരന്, കെ.ടി. ജലീല്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും കരിപ്പൂരില്‍ എത്തിയിരുന്നെങ്കിലും സ്വയം നിരീക്ഷണത്തില്‍ ഇപ്പോള്‍ പോകുന്നില്ലെന്ന് രാജ്ഭവന് വ്യക്തമാക്കി. കരിപ്പൂര്‍ സന്ദര്‍ശിച്ച മറ്റു മന്ത്രിമാരുടെ കാര്യത്തിലും അന്തിമതീരുമാനം ആയിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: