തൃശൂര്‍: കൊറോണ സമൂഹവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ശക്തന് പച്ചക്കറി മാര്‍ക്കറ്റ് 15 ന് ശേഷം തുറക്കാന്‍ തീരുമാനം. മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന വ്യാപാരി-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മാര്‍ക്കറ്റ് കമ്മറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി അധികാരികള്‍ക്ക് സമര്‍പ്പിക്കും. അതിന് ശേഷം നിബന്ധനകള്‍ക്ക് വിധേയമാണ് പച്ചക്കറി മാര്‍ക്കറ്റ് തുറക്കുക. മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി കമ്മീഷണര്‍, ഡിഎംഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റി ഒരുക്കങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമാവും പച്ചക്കറിമാര്‍ക്കറ്റ് തുറക്കുക.
ആദ്യഘട്ടത്തില്‍ പച്ചക്കറി മാര്‍ക്കറ്റ് മാത്രമാണ് തുറക്കുക. ഇതിന്റെ പ്രവര്‍ത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കില്‍ വരും ദിവസങ്ങളില്‍ മത്സ്യ-ഇറച്ചി മാര്‍ക്കറ്റുകളും തുറക്കും.കര്‍ശനം നിബന്ധനകളുടെയാവും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. കടകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തും. പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആയ വ്യാപാരികളേയും തൊഴിലാളികളേയ മാത്രമേ മാര്‍ക്കറ്റിലേക്ക് വരാന്‍ അനുവദിക്കുക. പോലീസ്, വ്യാപാരി-തൊഴിലാളി സംഘടനാ പ്രതിനിധികല്‍, വളണ്ടിയര്‍മാര്‍ എന്നിവരുള്‍പ്പെട്ട ക്ലോസ്ഡ് വാച്ച് ഗ്രൂപ്പിന്റെ നിരീക്ഷണത്തിലാവും
മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ഇതരസംസ്ഥാനത്ത് നിന്നുളള ചരക്ക് സാധനങ്ങള്‍ക്ക് ചരക്കിറക്കാന്‍ സമയക്രമം ഏര്‍പ്പെടുത്തും. ചെറുകിട മാര്‍ക്കറ്റുകളിലേക്കുളള പച്ചക്കറി വിതരണത്തിലും നിയന്ത്രണങ്ങളുണ്ടാവും. അനൗണ്‍സ്മെന്റിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. 60 വയസ്സ് കഴിഞ്ഞവരെ മാര്‍ക്കറ്റിനകത്ത് അനുവദിക്കില്ല. മാര്‍ക്കറ്റ് കമ്മിറ്റി നല്കുന്ന വിശദമായ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് മാര്‍ക്കറ്റ് തുറക്കുന്ന കാര്യം തീരുമാനിക്കുക. തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കും. ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: