ന്യൂദല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച രണ്ട് ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ (ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍-എല്‍സിഎച്ച്) ലേ സെക്ടറില്‍ വിന്യസിച്ചു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ സുപ്രധാന നീക്കമാണിത്.
അതിര്‍ത്തിയില്‍ വ്യോമസേനയെ പിന്തുണയ്ക്കുന്നതിന് വളരെ പെട്ടെന്നാണ് ഹെലികോപ്റ്റര്‍ തയാറാക്കിയതെന്ന് എച്ച്എഎല്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്രമണ ഹെലികോപ്റ്ററാണിതെന്നും ആത്മനിര്‍ഭര്‍ ഭാരത് നയത്തില്‍ എച്ച്എഎല്ലിന്റെ നിര്‍ണായക പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും എച്ച്എഎല്‍ ചെയര്മാന് ആര്. മാധവന് പറഞ്ഞു. അതിര്‍ത്തി മേഖലയിലെ ഏറ്റവും ദുര്‍ഘടമായ ഹെലിപാഡുകളിലൊന്നില് ലാന്‍ഡിങ് പരീക്ഷിച്ചു വിജയിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: