കോഴിക്കോട്: കോവിഡ് ഭീതിയും വെള്ളപ്പൊക്കവും കടന്ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ് ദുരിതമാകുന്നു. സാമൂഹ്യഅകലം പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഉള്ള സ്ഥലങ്ങളില്‍ പോലും നെറ്റ് ഇല്ലാതെയും സര്‍വ്വര്‍ തകരാര്‍ കൊണ്ടും കടകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കേണ്ടി വരുന്നു. മിക്കയിടങ്ങളിലും റേഷന്‍ വിതരണം ഇഴഞ്ഞു നീങ്ങുകയാണ്.
അധിക ലോഡ് വരുന്നതു കൊണ്ടാണ് സര്‍വ്വര്‍ ജാമായി ഇഴഞ്ഞു നീങ്ങുന്നത്. ലോഡ് കുറയ്ക്കുന്നതിന് വേണ്ടി സര്‍വ്വറില്‍ നടത്തുന്ന ക്രമീകരണങ്ങള്‍ കൊണ്ടാണ് അടുത്തടുത്ത കടകളില്‍ ഇ – പോസ് വര്‍ക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത കടകളില്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇത് റൊട്ടേഷനായി മാറി മറയുന്നു. ഇത്തരം സന്ദര്‍ങ്ങളില്‍ ഒരു ഉപഭോക്താവിന് തന്നെ ഇരുപതില്‍ കൂടുതല്‍ മിനിറ്റ് വിതരണത്തിന് വേണ്ടി വരുന്നു.
ചില പ്രദേശങ്ങളില്‍ നെറ്റ് വര്‍ക്കിന്റെ അഭാവമാണ് വില്ലന്‍. ഓരോ പ്രദേശത്തും നിലവിലെ സിംകാര്‍ഡ് മാറ്റി നെറ്റ് വര്‍ക്ക് സിഗ്നല്‍ ലഭിക്കുന്ന കമ്പനിയുടെ ഫോര്‍ജി സിം കാര്‍ഡ് നല്‍കണം. സിഗ്നല്‍ കുറവുള്ള സ്ഥലങ്ങളില്‍ ആന്റിനയോ ബ്രോഡ്ബാന്റ് സംവിധാനമോ ഒപ്റ്റിക്കല്‍ കേബിള്‍ വഴിയുള്ള നെറ്റ് കണക്ഷന് ധാതാക്കളുമായി സഹകരിച്ചു നെറ്റ് കണക്ഷന് ലഭിക്കുന്നതിന് ആവശ്യമായ നടപടികളോ സ്വീകരിക്കണം. ഇപ്പോള്‍ പല വ്യാപാരികളും വൈഫൈ കണക്റ്റ് ചെയ്താണ് ഇ – പോസ് പ്രവര്‍ത്തിപ്പിക്കുന്നത്.
ഓണക്കാലത്ത് സാധാരണ റേഷനും കേന്ദ്ര വിഹിതധാന്യങ്ങളും സ്പെഷല്‍ അരിയും ഓണകിറ്റും ഒന്നിച്ച് വിതരണം ചെയ്യേണ്ടി വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മന്ദഗതിയിലാവും. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തുന്നവര്‍ക്ക് മുടക്കമില്ലാതെയും കൃത്യമായും വേഗതയോടെയും റേഷന്‍ നല്‍കുന്നതിന് നെറ്റ് പ്രശ്നങ്ങളും സര്‍വ്വര്‍ തകരാറും പരിഹരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രശ്നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ടുപോകുകയാണെങ്കില്‍ സംയുക്തമായി ആഗസ്റ്റ് 19ന് സൂചനാ കടയടപ്പുസമരം നടത്തുമെന്ന് സംയുക്ത സമിതി നേതാക്കളായ അഡ്വ. ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ്സ, ടി. മുഹമ്മദാലി, അഡ്വ. സുരേന്ദ്രന്, ഇ. അബൂബക്കര്‍ ഹാജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: