കോട്ടയം : എംജി സര്‍വ്വകലാശാലയില്‍ ചട്ട വിരുദ്ധമായി നിയമനം നേടിയത് വിവാദമായതോടെ ചുമതല രാജിവെച്ചൊഴിയുകയാണെന്ന്് എഴുത്തുകാരി കെ.ആര്. മീര. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് ഫേസ്ബുരാജിവെയ്ക്കുകയാണെന്ന് വൈസ് ചാന്‍സിലറെ നേരിട്ട് അറിയിച്ചതായും കെ.ആര്. മീര അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് കെ.ആര്. മീര നിയമനം നേടിയത്. വിദഗ്ധ സമിതി നല്കിയ പട്ടിക തിരുത്തിയാണ് ഇവരെ നിയമിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്. അക്കാദമിക് വിദഗ്ദരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന് എംജി സര്‍വകലാശാല ആക്ടും സ്റ്റാറ്റിയൂട്ടും വ്യക്തമായി പറയുമ്പോഴായിരുന്നു ഈ വഴിവിട്ട നിയമനം.
എന്നാല്‍ താന്‍ എഴുതി ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വികരിക്കില്ല എന്നതാണ് തന്റെ തീരുമാനം. ഭാവിയിലും അത് സ്വീകരിക്കില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലയില്‍ നിന്ന് നേരിട്ടു വിളിച്ച് അനുവാദം വാങ്ങിയപ്പോഴാണ് താന്‍ അറിഞ്ഞതെന്നും. താന്‍ ഈ പദവിക്കായി അപേക്ഷിച്ചിട്ടില്ലെന്നും തന്റെ അനുവാദമില്ലാതെ സര്‍വകലാശാല തന്നെയാണ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തനിക്ക് ചാര്‍ത്തിക്കിട്ടിയതും ഇതുവരെ അറിയിപ്പ് ഒന്നും ലഭിക്കാത്ത ഈ പദവിയില്‍ നിന്നും രാജിവെച്ചൊഴിയുകയാണെന്നും കെ.ആര്. മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ്. രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്കരിക്കുക, പരിഷ്കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചുമതല. അതുകൊണ്ടുതന്നെ അക്കാദമിക് വിദഗ്ധരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന് എംജി സര്‍വ്വകലാശാല നിയമങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഇപ്പോള്‍ കെ.ആര്. മീരയ്ക്ക് നിയമനം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്നും നല്കിയ ശുപാര്‍ശയില്‍ കെ.ആര്. മീരയില്ല. ശുപാര്‍ശ ചെയ്യാത്തയാള്‍ അംഗമായതില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
സര്‍വ്വകലാശാല വൈസ്ചാന്‍സിലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്സന്റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദഗ്ധ സമിതി നല്കിയ പേരുകള്‍ വെട്ടിയാണ് കെ.ആര്. മീരയെ തിരുകി കയറ്റിയത്.
അതിന് ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശുപാര്‍ശ വിസിക്ക് നല്‍കുന്നത്. എന്നാല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം ഉള്ളവരാകണം എന്ന് എംജി സര്‍വ്വകലാശാല ആക്ടിലെ 28 ആം അധ്യായത്തില്‍ വ്യക്തമായി പറയുന്നു.
എംജി സര്‍വ്വകലാശാല ഇക്കഴിഞ്ഞ ആറാം തീയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ ആര് മീര ഒഴിച്ച് ബാക്കി 10 പേരും അസിസ്റ്റന്റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണ്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വെട്ടി ഉന്നതവിദ്യഭ്യാസ വകുപ്പിന്റെ ഇടപെടലിലാണ് കെ.ആര്. മീരയെ നിയമിച്ചതെന്നാണ് ആക്ഷേപം. അതേസമയം ബന്ധപ്പെട്ട ഭാഷകളിലെ വിദഗ്ധരെ അവരുടെ അക്കാദമിക യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിക്കുന്ന കീഴ്വഴക്കമുണ്ടെന്നാണ് എംജി സര്‍വകലാശാലയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: