ചെറുവത്തൂര്‍: ജീവനക്കാര്‍ക്ക് കൊവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം അടച്ചിട്ടു. പഞ്ചായത്തിലെ ആറ് ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥീരികരിച്ചത്. ഇതില്‍ അഞ്ചുപേര്‍ വനിതാ ജീവനക്കാരാണ്.
മൂന്നു ദിവസം മുന്‍പ് ജീവനക്കാരുടെ സ്രവപരിശോധന നടത്തിയതിന്റെ റിസല്‍ട്ട് വന്നതോടെയാണ് ജീവനക്കാരില്‍ രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. കൂടാതെ കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഒരു വനിതാ മെമ്പര്‍ ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തിരുന്നു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിയും. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: