ഇടുക്കി: കൃത്യമായി മുഖാവരണം ധരിക്കാതെ പൊതുഇടത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുമ്പോള്‍ ഡിജിപിക്കെതിരെ കേസെടുക്കാന്‍ തയാറാകുമോ? ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘത്തിനൊപ്പം മൂന്നാറിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയാണ് ശരിയായി മാസ്ക് ധരിക്കാതെ വിവാദത്തില്‍പെട്ടത്.
ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൃത്യമായി മുഖം മറയ്ക്കാതെ നില്‍ക്കുന്നതാണ് ചിത്രം. മന്ത്രി എം.എം. മണി, ജില്ലാ കളക്ടര്‍ എച്ച്. ദിനോശന്‍, ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി തുടങ്ങിയവരുടെ സമീപത്താണ് ഡിജിപി നില്‍ക്കുന്നത്. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഇത്തരം കാര്യങ്ങള്‍ നിസാരമായാണ് കാണുന്നതെന്ന വിമര്‍ശനം ഇതോടെ ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: