ഇടുക്കി: മാധ്യമ പ്രവര്‍ത്തകരോട് വീണ്ടും ഇരട്ട നീതി കാട്ടി മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദര്‍ശനം. കൊറോണ വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പെട്ടിമുടിയിലേക്ക് കൊണ്ടുപോകുന്നില്ലെന്നായിരുന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ബുധനാഴ്ച അറിയിച്ചത്.
പിആര്‍ഡി ചിത്രങ്ങളും വാര്‍ത്തകളും എല്ലാവര്ക്കും നല്‍കുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇന്നലെ രാവിലെ മൂന്നാറില്‍ തടഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വ്യാഹനവ്യൂഹത്തിനൊപ്പം സിപിഎമ്മിന്റെ പത്രമായ ദേശാഭിമാനിയുടെ വാഹനവും റിപ്പോര്‍ട്ടറെയും പോലീസ് കടത്തി വിടുകയായിരുന്നു.
സംഭവത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായെത്തി. തുല്യനിതീ എവിടെയെന്ന ചോദ്യവും ശക്തമായി. സ്ഥലത്ത് സന്ദര്‍ശന വേളയില്‍ പ്രതിഷേധമുണ്ടായാല്‍ ഇത് പുറംലോകമറിയാതിരിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം. 2017ല്‍ ഓഖി ചുഴലിക്കാറ്റ് ഉണ്ടായ ശേഷം തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ സന്ദര്‍ശത്തിനെത്തിയ മുഖ്യമന്ത്രിയെ അന്ന് മത്സ്യതൊഴിലാളികള്‍ തടഞ്ഞിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന് ഒരാഴ്ച ആകുമ്പോഴും മുഖ്യമന്ത്രി സന്ദര്‍ശനത്തിനായി എത്താതിരുന്നത്് വലിയ വിവാദമായിരുന്നു. പ്രതിഷേധങ്ങളെ ഭയന്ന് 27 വാഹനങ്ങളടങ്ങുന്ന വന്‍ വാഹന വ്യൂഹമാണ് പെട്ടിമുടി സന്ദര്‍ശത്തിന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: