കാസര്‍കോട്: സര്‍ക്കാര്‍ അംഗീകരിച്ച റെഗുലര്‍ പാസ് എന്ന സംവിധാനത്തിലൂടെ മാത്രമേ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള സ്ഥിരം യാത്ര അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു.
ഇതിനായി ഏഴ് ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന മുന്‍ യോഗങ്ങളിലെ തീരുമാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം മാറ്റം വരുത്തുന്നതിനും, ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 21 ദിവസം കാലാവധിയുള്ള പാസ് അനുവദിക്കുന്നതിനും തീരുമാനിച്ചു.
21 ദിവസത്തിനു ശേഷം വീണ്ടും ആര് ടിപിസിആര്‍ പരിശോധന നടത്തേണ്ടതും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന
കാസര്‍കോട്: കര്‍ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമുള്ള കാസര്‍കോട് ജില്ലക്കാരായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
മറ്റുള്ളവര്‍ സ്വന്തം ചെലവില്‍, ജില്ലയിലെയോ കര്‍ണാടകയിലെയോ ആശുപത്രികളില്‍ നിന്ന് ഈ പരിശോധന നടത്തണം. ഇപ്രകാരം സര്‍ക്കാര്‍ സംവിധാനത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിില്‍ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണെന്ന് കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
ഈ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്ന യാത്രക്കാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണവും തലപ്പാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരുക്കണം. സര്‍ട്ടിഫിക്കറ്റിലാതെ വരുന്ന യാത്രകാരെ പോസിറ്റീവായി കണ്ടെത്തിയാല്‍ സിഎഫ്എല്‍ടിസികളിലേക്ക് കൊണ്ടുപോകും. നെഗറ്റീവ് ആണെങ്കില്‍ മാത്രം തുടര്‍യാത്ര അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: