Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല യാത്ര കഠിനമാകും; റോഡുകൾക്ക് ഒറ്റരൂപ അനുവദിച്ചില്ല, തകർന്ന അട്ടത്തോട് -ചാലക്കയം റോഡ് പുതിയ ഡിസൈനിൽ പണിയണം

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രധാനമായും 18 റോഡുകളാണ് ശബരിമല റോഡുകളായി കണക്കാക്കുന്നത്. മുൻ വർഷം 220 കോടി രൂപയാണ് ഈ റോഡുകളുടെ നിർമാണത്തിന് അനുവദിച്ചത്. എന്നാൽ ആഗസ്റ്റ് ആയിട്ടും പണം അനുവദിച്ചതായി വിവരമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 10:20 am IST
in Kerala
പ്ലാന്തോടിൽ റോഡ് വിണ്ട്കീറിയ ഭാഗം ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

പ്ലാന്തോടിൽ റോഡ് വിണ്ട്കീറിയ ഭാഗം ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

തിരുവല്ല: മലവെള്ളപ്പാച്ചിലിൽ തകർന്ന അട്ടത്തോട് -ചാലക്കയം റോഡ് മണ്ഡലക്കാലത്തിന് മുമ്പ് പുനർ നിർമിക്കാൻ കടമ്പകളേറെ.മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന റോഡിനായി പുതിയ ഡിസൈൻ തയ്യാറാക്കണം.നാറ്റ് പാക്കാണ് പുതിയ ഡിസൈൻ തയ്യാറാക്കുന്നത്. ഈ ഡിസൈൻ അംഗീകരിച്ച് പ്രവൃത്തി ടെണ്ടർ ചെയ്‌തെങ്കിൽ മാത്രമെ നിർമാണം ആരംഭിക്കാൻ കഴിയൂ.ഇതിന് കാലതാമസം നേരിട്ടാൽ മണ്ഡലക്കാലത്തിന് മുമ്പ് റോഡിന്റെ പുനർ നിർമാണം പ്രതിസന്ധിയിലാകും.ഇതോടെ ശബരിമല യാത്ര കഠിനമാകും.

മലവെള്ളപ്പാച്ചിലിൽ ഒന്നിലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു.ഇതിൽ ചാലക്കയത്തിന് സമീപം പ്ലാന്തോടിൽ റോഡ് 60 മീറ്റർ നീളത്തിൽ വിണ്ട് കീറിയിരിക്കുകയാണ്.ബിഎം ആൻഡ് ബിസി ഉന്നത നിലവാരത്തിൽ പണിത റോഡാണ് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്. റോഡിന്റ് മുക്കാൽ ഭാഗവും ഇടിഞ്ഞു. റോഡിന് കുറുകെ ഒന്നര മീറ്ററോളം താന്നു. ഇതിനെ തുടർന്ന് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

നിലവിൽ ഒറ്റവരി വാഹന ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. അതേ സമയം മണ്ഡലക്കാലമായാൽ ഒറ്റവരി വാഹന ഗതാഗതം അസാധ്യമാകും. ഈ സാഹചര്യത്തിൽ റോഡിന്റെ പുനർനിർമാണം മണ്ഡലക്കാലത്തിന് മുമ്പ് പൂർത്തിയാക്കേണ്ടി വരും. വിണ്ട് കീറിയ റോഡിന്റെ ഭാഗമത്രയും നീക്കം ചെയ്ത് പുതിയവ പണിയേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനെല്ലാം വനവകുപ്പിന്റെ അനുമതിയും ആവശ്യമാണ്. കൂടാതെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ തരത്തിൽ വേണം ഇനി നിർമിക്കേണ്ടത്. 

വനമേഖലയായതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയേറെയാണ്. ഇതെല്ലാം പരിഗണിച്ച് വേണം റോഡിന്റെ പുനർനിർമാണം നടത്തേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ പണിയെല്ലാം മണ്ഡലക്കാലത്തിന് മുമ്പ് പൂർത്തിയാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതേ സമയം ശബരിമല റോഡുകളുടെ അറ്റക്കുറ്റപ്പണികൾക്കും പുനർനിർമാണത്തിനും യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, കൊല്ലം, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രധാനമായും 18 റോഡുകളാണ് ശബരിമല റോഡുകളായി കണക്കാക്കുന്നത്. 

മുൻ വർഷം 220 കോടി രൂപയാണ് ഈ റോഡുകളുടെ നിർമാണത്തിന് അനുവദിച്ചത്. എന്നാൽ ആഗസ്റ്റ് ആയിട്ടും പണം അനുവദിച്ചതായി വിവരമില്ല. സാധാരണ ടെണ്ടർ പ്രവൃത്തികൾ ആഗസ്റ്റിൽ പൂർത്തിയാക്കി ബാക്കിയുള്ള മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കേണ്ടതാണ്.നിർമാണ പ്രവൃത്തികൾ ടെണ്ടർ ചെയ്താലും കരാറുകാരുടെ ബഹിഷ്‌ക്കരണം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.മുമ്പ് ചെയ്ത പ്രവൃത്തികളുടെ കരാർ തുക കൊടുക്കാനുള്ളതിനാൽ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കണ്ടെന്നാണ് കരാറുകാരുടെ തീരുമാനം.

Tags: റോഡ്‌SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

Kerala

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.