ദുബായ്: ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ച് യുഎഇ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ഈ തീരുമാനം ഉണ്ടായത്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ അറബ് രാഷ്ട്രമെന്ന റെക്കോഡും യുഎഇയ്ക്ക് ലഭിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, യുഎഇ കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് പരസ്പര ധാരണയിലെത്തിയ കാര്യം വ്യക്തമാക്കിയത്. ചരിത്രനിമിഷമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
ഈ നയതന്ത്ര മുന്നേറ്റം മധ്യപൂര്‍വേഷ്യ മേഖലയില്‍ സമാധാനം കൈവരിക്കും. ഇതു മൂന്ന് നേതാക്കളുടെ ധീരമായ നയതന്ത്രത്തിനും കാഴ്ചപ്പാടിനും ഒരു തെളിവാണെന്നും അദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനൊപ്പം പലസ്തീന് വിഷയത്തിലും ധാരണയായി. പലസ്തീനിലെ അധിനിവേശം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണ.
ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ കരാര്‍ ഒപ്പിടും. അതേസമയം യുഎഇയുടെ പുതിയ നീക്കത്തിനെതിരെ ഹമാസ് രംഗത്തുവന്നിട്ടുണ്ട്. പലസ്തീന് ജനതയെ പിന്നില്‍നിന്ന് കുത്തിയെന്നാണ് ഹമാസ് പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: