കൊല്ലങ്കോട്: നെന്മാറ ചാത്തമംഗലം കുണ്ടിലിടുക്കിലെ പടക്കശാലയില്‍ പൊട്ടിത്തെറി ആളപായമില്ല. ഇന്നു രാത്രി എട്ടിനാണ് വന്‍ സ്ഫോടനം നടന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടന ശബ്ദം കേട്ടു. ചാത്തമംഗലത്തും, നെന്മാറയിലും വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ ഉല്‍സവ സീസണില്‍ വിവിധ ഉല്‍സവങ്ങള്‍ക്ക് പൊട്ടിക്കാനായി തയ്യാറാക്കിയ പടക്കമാണ് പൊട്ടിത്തെറിച്ചത്.
കോവിഡ് നിയന്ത്രണം വന്നതോടെ ഉല്സവങ്ങള് ആചാരത്തിലൊതുക്കിയതോടെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ കഴിഞ്ഞില്ല. ഉപയോഗിക്കാത്ത പടക്കങ്ങള്‍ കുണ്ടിലിടുക്കിലെ സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റില്‍ കൂട്ടിയിട്ട് ടാര്‍പോളിന്‍ കൊണ്ട് മൂടിയിരുന്നു. ഈ പടക്ക കൂമ്പാരാമാണ് പൊട്ടിത്തെറിച്ചത്. സമീപ പ്രദേശങ്ങളില്‍ ആള്‍താമസമില്ലാത്തതും വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്താണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്തെത്തിയ പോലീസിനും, സ്ഥലം കണ്ടെത്താന്‍ പ്രയാസമായി. സ്ഥലം ഉടമയെക്കുറിച്ചോ പടക്കം ലൈസന്സിയേ കുറിച വ്യക്തതയില്ല. നെന്മാറ പോലീസ് അന്വേഷണം തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: