തൃശൂര്‍: ചാലക്കുടി മാര്‍ക്കറ്റ് വീണ്ടും അതി നിയന്ത്രണ മേഖല. കൊരട്ടി പഞ്ചായത്ത് ഒന്നും, 19ഉം വാര്‍ഡുകളും അതി നിയന്ത്രണ മേഖലയാക്കി. കൊമ്പടി റേഷന്‍ മൊത്ത വ്യാപാര കേന്ദ്രത്തിലെ ചുമട്ടു തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയെ തുടര്‍ന്നാണ് നാഗരസഭയിലെ 19, കൊരട്ടി പഞ്ചായത്ത് ഒന്നും, 19 വാര്‍ഡുകളും അതിനിയന്ത്രണ മേഖലയാക്കിയിരിക്കുന്നത്.
സമൂഹവ്യാപനം തടയാന്‍ ചാലക്കുടി മാര്‍ക്കറ്റിലും തൃശൂര്‍ മോഡല്‍ നടപ്പിലാക്കാന്‍ തീരുമാനം. നഗരസഭയില്‍ നടന്ന സംയുക്ത യോഖത്തിലാണ് തീരുമാനം. പച്ചക്കറി, മത്സ്യ മാര്‍ക്കറ്റിലേക്ക് പുറത്ത് നിന്ന് വരുന്ന ലോറികള്‍ സൗത്ത് ജംഗ്ഷനില്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തി അണുവിമുക്തമാക്കിയ ശേഷമേ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കുകയുള്ളു. ഡ്രൈവര്‍മാരും ക്ലീനര്‍മാരും തൊഴിലാളികളും ഫയര്സ്റ്റേഷന് മുന്‍വശത്തുള്ള കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗിച്ച് ശുചിയായകണം.
കംഫര്‍ട്ട് സ്റ്റേഷന് എല്ലാ ദിവസവും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അണുനശീകരണം നടത്തും. മത്സ്യ മാര്‍ക്കറ്റില്‍ സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും വില്‍പ്പന നടത്തുന്നവരെ ടോക്കണ്‍ സമ്പ്രദായത്തില്‍ നിയന്ത്രിക്കും. മാര്‍ക്കറ്റ് റോഡില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റോഡിന്റെ ഒരുവശത്തും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മറുവശത്തും ക്രമീകരിക്കുന്നതിന് തീരുമാനിച്ചു. വാഹനങ്ങളുടെ വിവരങ്ങളും സൂക്ഷിക്കും.
പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍
പുതിയ കണ്ടൈന്‍മെന്റ്് സോണുകള്‍: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാര്‍ഡുകള്‍, പാണഞ്ചേരി 7, 8 വാര്‍ഡുകള്‍ മുഴുവനായും 6-ാം വാര്‍ഡ് ഭാഗികമായും (കുതിരാന്‍ മുതല്‍ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, ചാലക്കുടി നഗരസഭ ഡിവിഷന് 19, തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് 50. കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: കുഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കൊടകര വാര്‍ഡ് 15, താന്ന്യം വാര്‍ഡ് 18, മുളങ്കുന്നത്തുകാവ് വാര്‍ഡ് 11, കാട്ടാകാമ്പാല്‍ വാര്‍ഡ് 11, ഇരിങ്ങാലക്കുട നഗരസഭ 9, 10, 12, 34, 36 ഡിവിഷനുകള്‍, വടക്കാഞ്ചേരി നഗരസഭ ഡിവിഷന് 16.
പ്രതികരിക്കാൻ ഇവിടെ എഴുതുക: