തൃശൂര്‍: കോറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഇത്തവണ മാനദണ്ഡങ്ങള്‍ പാലിച്ച്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയമായിരുന്നു സ്വാതന്ത്ര്യദിനത്തിന്റെ മാറ്റുകുറച്ചതെങ്കില് ഇപ്രാവശ്യമത് കോറോണ മഹാമാരിക്ക് വഴിമാറി.
സ്കൂളുകളിലും മറ്റും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയക്കെടുതിയെ തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കാര്യമായി നടന്നിരുന്നില്ലെങ്കില്‍ ഈവര്‍ഷം കൊറോണയാണ് ആഘോഷങ്ങളുടെ ശോഭ കെടുത്തിയത്. ഈമാസം ആദ്യത്തില്‍ കാലവര്‍ഷം ശക്തമായപ്പോള്‍ 2018, 2019 വര്‍ഷങ്ങളിലെ പോലെ സംസ്ഥാനത്ത് പ്രളയമുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. പ്രളയം വഴിമാറിയെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ പോലെ ഇത്തവണത്തെ സ്ഥിതിയിലും കാര്യമായ മാറ്റമില്ല. കൊറോണ മഹാമാരിയില്‍ നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലൂടെയാണ് 2020ലെ സ്വാതന്ത്ര്യ ദിനം കടന്നുപോകുന്നത്.
74ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂരില്‍ നടക്കും. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, മേയര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100ല്‍ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട വടക്കുന്നാഥക്ഷേത്ര മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ 15ന് രാവിലെ 9.30ന് മന്ത്രി എ.സി. മൊയ്തീന് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: